സിജി ഇന്റർനാഷണലിന് പുതിയ നേതൃത്വം
അബ്ദുൽ മജീദ് എം.എം ചെയർമാനായും റുക്‌നുദ്ദീൻ അബ്ദുല്ല ചീഫ് കോർഡിനേറ്ററായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
ദമ്മാം: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഇന്റർനാഷണൽ കമ്മിറ്റിയുടെ 2024-2026 കാലയളവിലേക്കുള്ള പുതിയ നിർവാഹക സമിതി നിലവിൽ വന്നു. ഓൺലൈനിൽ സംഘടിപ്പിച്ച വിവിധ അന്താരാഷ്ട്ര ചാപ്റ്ററുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അബ്ദുൽ മജീദ് എം.എം, ദമ്മാം ചെയർമാനായും റുക്‌നുദ്ദീൻ അബ്ദുല്ല, ദോഹ ചീഫ് കോർഡിനേറ്ററായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നൗഷാദ് വി മൂസ യാൻബു വൈസ് ചെയർമാനും അബൂബക്കർ കെ.ടി. ജിദ്ദ ട്രഷറുമായി തെരഞ്ഞെടുത്തു.
അബ്ദുൽറഊഫ് പി.വി (എച്ച്.ആർ), ഹാഷിം പി അബൂബക്കർ ദുബൈ (സി.എൽ.പി), ഫൈസൽ നിയാസ് ഹുദവി, ദോഹ (സേജ്), അഫ്താബ് സി മുഹമ്മദ്, ദമാം (ആക്റ്റിവിറ്റി) മുജീബുള്ള കെ.എം, ദുബൈ (കരിയർ ആൻഡ് ഡാറ്റ്) മുഹമ്മദ് ഹനീഫ് ടി, അബൂദബി (ഐ.ടി), അനീസ ബൈജു ജിദ്ദ, ഫർഹ അബ്ദുൽറഹ്‌മാൻ കുവൈത്ത് (വിമൺ കളക്റ്റീവ്), അക്മല ബൈജു, ജിദ്ദ, വസീം ഇർഷാദ്, ബെൽജിയം (ഗ്ലോബൽ പാത്തേ് വേ). എന്നിവരാണ് കോർഡിനേറ്റർമാർ. ഷംസുദ്ദീൻ കെ.പി, അമീർ തയ്യിൽ, അമീർ അലി പി.എം, കെ.എം. മുസ്തഫ, മുഹമ്മദ് ഫിറോസ് സി.എം എന്നിവർ സീനിയർ വിഷിനറിമാരായി പ്രവർത്തിക്കും. മുൻ അധ്യക്ഷൻ കെ.എം.മുസ്തഫ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
സിജി ഇന്ത്യ പ്രസിഡന്റ് ഡോ. എ.ബി മൊയ്തീൻ കുട്ടി വാർഷിക ജനറൽ ബോഡി സംഗമം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും കൃത്യമായ മാർഗനിർദേശത്തിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. സിജി ഇന്റർനാഷണൽ ചെയർമാൻ അബ്ദുൽമജീദ് എം.എം അധ്യക്ഷനായി. ചീഫ് കോർഡിനേറ്റർ റുക്നുദീൻ അബ്ദുല്ല വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
സിജി ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഇസഡ്.എ അഷ്റഫ് സംഘടനയുടെ പുരോഗതിയെക്കുറിച്ച് വിശദീകരിച്ചു. വിവിധ ചാപ്റ്റർ പ്രതിനിധികളും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ അവതരിപ്പിച്ചു. കെ.പി. ഷംസുദ്ദീൻ ഡോ. അംസ പറമ്പിൽ, മുഹമ്മദ് ഫിറോസ് സി.എം, റഷീദ് ഉമർ, റഷീദ് അലി എന്നിവർ സംസാരിച്ചു.
Adjust Story Font
16