പ്രവാസി വെൽഫെയർ അൽഖോബാർ മേഖലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
പ്രവാസി വെൽഫെയർ അൽഖോബാർ മേഖലാ കമ്മിറ്റി അടുത്ത രണ്ടു വർഷത്തേക്ക് പുതിയ ഭാരവാഹികളെയും റീജണൽ കമ്മിറ്റി അംഗങ്ങളെയും തെരെഞ്ഞെടുത്തു. പ്രൊവിൻസ് കമ്മിറ്റി പ്രസിഡണ്ട് മുഹ്സിൻ ആറ്റാശ്ശേരി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സമരങ്ങളിലൂടെ കടന്നു വന്ന് മുഖ്യമന്ത്രി പദത്തിലെത്തിയ പിണറായി വിജയൻ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങളുടെ ന്യായമായ സമരങ്ങളെ അടിച്ചമർത്തുന്നത് മാടമ്പിത്തരമാണെന്ന് യോഗം വിലയിരുത്തി.
പുതിയ ഭാരവാഹികളായി അൻവർ സലിം (പ്രസിഡണ്ട്), ഷജീർ ടൂണേരി (ജനറൽ സെക്രട്ടറി), കെ.എം സാബിഖ് (ട്രഷറർ), അഡ്വ. നവീൻ കുമാർ (ജനസേവനം) എന്നിവരെയും 25 അംഗ റീജണൽ കമ്മിറ്റി അംഗങ്ങളെയും തെരെഞ്ഞെടുത്തു.
Next Story
Adjust Story Font
16