ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദി നാഷണല്‍ കമ്മറ്റിക്ക് പുതിയ നേതൃത്വം
സൗദി അറേബ്യയിലെ വെസ്റ്റേണ്‍, സെന്‍ട്രല്‍, ഈസ്റ്റേണ്‍ പ്രൊവിന്‍സുകളിലെ 21 ഇസ്ലാഹീ സെന്ററുകളില്‍ നിന്നുള്ള ദേശീയ കൗണ്‍സില്‍ മെമ്പര്‍മാരില്‍ നിന്നുമാണ് തെരഞ്ഞെടുപ്പ് നടന്നത്
മസ്‌കത്ത്: ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദീ നാഷണല്‍ കമ്മറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകളുടെ 2023-25 കാലത്തേക്കുള്ളതാണ് പുതിയ നേത്രത്വം. അബ്ബാസ് ചെമ്പന്‍ (ജിദ്ദ) പ്രസിഡന്റായും എം. കബീര്‍ സലഫി (ജുബൈല്‍) ജനറല്‍ സെക്രട്ടറിയായും മുഹമ്മദ് സുല്‍ഫിക്കര്‍ (റിയാദ്) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡണ്ടുമാരായി അബൂബക്കര്‍ മേഴത്തൂര്‍ ദമ്മാം, മുജീബ് അലി തൊടികപ്പുലം റിയാദ്, മൊയ്തീന്‍ കിഴിശ്ശേരി അഖ്‌റബിയ, അബ്ദുസ്സലാം കരിഞ്ചാപ്പാടി ദമ്മാം, അബ്ദുന്നാസര്‍ ഖുന്‍ഫുദ എന്നിവരേയും ജോ. സെക്രട്ടറിമാരായി, നൂര്‍ഷ വള്ളിക്കുന്ന് ജിദ്ദ, എ.കെ. നവാസ് അഖ്‌റബിയ, ജഹഫര്‍ഖാന്‍ റഹീമ, ഷൗകത്ത് കോബാര്‍, മുഹമ്മദ് സ്വാലിഹ് തായിഫ് എന്നിവരേയും തെരഞ്ഞെടുത്തു.
സൗദി അറേബ്യയിലെ വെസ്റ്റേണ്‍, സെന്‍ട്രല്‍, ഈസ്റ്റേണ്‍ പ്രൊവിന്‍സുകളിലെ 21 ഇസ്ലാഹീ സെന്ററുകളില്‍ നിന്നുള്ള ദേശീയ കൗണ്‍സില്‍ മെമ്പര്‍മാരില്‍ നിന്നുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡോ. മുഹമ്മദ് ഫാറൂഖ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Adjust Story Font
16