ദമ്മാം ഇന്ത്യൻ മീഡിയാ ഫോറത്തിന് പുതിയ ഭാരവാഹികൾ
പ്രസിഡൻറായി ഹബീബ് ഏലംകുളത്തെയും ജനറൽ സെക്രട്ടറിയായി നൗഷാദ് ഇരിക്കൂറിനെയും ട്രഷറായി പ്രവീൺ വല്ലത്തിനെയും തിരഞ്ഞെടുത്തു

ദമ്മാം: ദമ്മാം ഇന്ത്യൻ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറായി ഹബീബ് ഏലംകുളത്തെയും ജനറൽ സെക്രട്ടറിയായി നൗഷാദ് ഇരിക്കൂറിനെയും ട്രഷറായി പ്രവീൺ വല്ലത്തിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻറായി സാജിദ് ആറാട്ടുപുഴയെയും ജോയിൻറ് സെക്രട്ടറിയായി റഫീഖ് ചെമ്പോത്തറയെയും തിരഞ്ഞെടുത്തു. മുജീബ് കളത്തിൽ, സുബൈർ ഉദിനൂർ എന്നിവരെ രക്ഷാധികാരികളായി നിയമിച്ചു.
ദമ്മാം ഓഷ്യാന റസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിൽ മുൻ പ്രസിഡൻറ് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വാർഷിക റിപ്പോർട്ട് സമർപ്പിച്ചു. പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന മയക്ക് മരുന്ന് ഉപയോഗത്തിൽ ഫോറം ആശങ്ക രേഖപ്പെടുത്തി. രക്ഷിതാക്കളും വിദ്യാലയങ്ങളും അധ്യാപകരും, പൊതു സമൂഹവും ലഹരിക്കെതിരെ ജാഗ്രത പുലർത്തണം. രാജ്യത്തെ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് ലഹരിക്കെതിരെ സാധ്യമായ എല്ലാ മുന്നേറ്റങ്ങളും സാധ്യമാക്കണമെന്നും മീഡിയാ ഫോറം ആവശ്യപ്പെട്ടു. അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. മുജീബ്, സുബൈർ, നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16