Quantcast

അൽ ഹസ്സ ഒഐസിസിക്ക് പുതിയ സാരഥികളായി

MediaOne Logo

Web Desk

  • Published:

    10 Nov 2023 3:56 PM

അൽ ഹസ്സ ഒഐസിസിക്ക് പുതിയ സാരഥികളായി
X

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) അൽ ഹസ്സ ഏരിയ കമ്മറ്റിക്ക് ഫൈസൽ വാച്ചാക്കൽ പ്രസിഡൻറായി പുതിയ സാരഥികളായി. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ഉമർ കോട്ടയിലും, ട്രഷറർ ആയി ഷിജോമോൻ വർഗ്ഗീസും തെരഞ്ഞെടുക്കപ്പെട്ടു.

നവാസ് കൊല്ലം, അർശദ് ദേശമംഗലം, റഫീഖ് വയനാട് എന്നിവർ വൈസ് പ്രസിഡൻ്റുമാരും, നിസാം വടക്കേകോണം, റഷീദ് വരവൂർ ജനറൽ സെക്രട്ടറിമാരുമാണ്. റീഹാന നിസാം, സബീന അഷ്റഫ്, ലിജു വർഗ്ഗീസ്,അഫ്സൽ മേലേതിൽ, ഷാനീസ് പി എം, മൊയ്തു അടാടിയിൽ എന്നിവർ സെക്രട്ടറിമാരും, ഷിബു സുകുമാരൻ അസിസ്റ്റൻ്റ് ട്രഷററുമാണ്.

എംബി ഷാജു, ദിവാകരൻ കാഞ്ഞങ്ങാട്, അനീഷ് എപി, മുരളീധരൻ പിള്ള, നൗഷാദ് കെപി, സബാസ്റ്റ്യൻ വിപി, അബ്ദുൽ ഷുക്കൂർ, റിജോ ഉലഹന്നാൻ, അബ്ദുൽ സലീം പോത്തം കോട്, സാദിഖ്‌ സലീം, അക്ബർ ഖാൻ ,ഷിബു മുസ്തഫ എന്നിവർ നിർവ്വാഹക സമിതി അംഗളായും, ശാഫി കുദിർ, പ്രസാദ് കരുനാഗപ്പള്ളി, അഷ്റഫ് കരുവാത്ത്,സിജോ ജോസ്, അൻസിൽ അബ്ദുൽ ഖാദർ ,ഹരി ശ്രീലകം, ഷാജി മാവേലിക്കര ,ബിന്ദു ശിവപ്രസാദ്, അഖിലേഷ് ബാബു, ആസിഫ് ഖാൻ എന്നിവരെ ദമ്മാം റീജ്യനൽ കമ്മറ്റി മെമ്പർമാരായും തെരഞ്ഞെടുത്തു.

ഹുഫൂഫ് കബായൻ റിസോർട്ടിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് ഒഐസിസി ദമ്മാം റീജ്യനൽ കമ്മറ്റി ഭാരവാഹികളായ ഇകെ സലീം, ശിഹാബ് കായാംകുളം, ഹനീഫ റാവുത്വർ, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നല്കി. ഉമർ കോട്ടയിൽ അവതരിപ്പിച്ച ഭാരവാഹികളുടെ പാനൽ ജനറൽ ബോഡി കരഘോഷങ്ങളോടെ അംഗീകരിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ഒഐസിസി സൗദി നാഷണൽ കമ്മറ്റി പ്രസിഡൻ്റ് ബിജു കല്ലുമല അഭിവാദ്യം ചെയ്ത് സംസാരിച്ചു. നവാസ് കൊല്ലം സ്വാഗതവും, ഫൈസൽ വാച്ചാക്കൽ നന്ദിയും പറഞ്ഞു.

TAGS :

Next Story