ഒറ്റ ദിനത്തിൽ ഒരു ലക്ഷത്തിലേറെ യാത്രക്കാർ; റിയാദ് വിമാനത്താവളത്തിന് പുതിയ റെക്കോർഡ്
റിയാദ് വിമാനത്താവളത്തില്‍ ഒറ്റദിനത്തില്‍ എത്തുന്ന റെക്കോഡ് എണ്ണമാണിത്. സന്ദര്‍ശക വിസക്കാരും ഹജ്ജ് വിസക്കാരുംഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പെടും.
കിങ് ഖാലിദ് ഇന്റര്‍നാഷണല്‍
റിയാദ്: കിങ് ഖാലിദ് വിമാനത്താവളത്തിന് പുതിയ റെക്കോര്‍ഡ്. ജൂലൈ ഒന്നിന് വിമാനത്താവളം വഴി എത്തിയത് ഒരു ലക്ഷത്തി ആറായിരം യാത്രക്കാര്‍. റിയാദ് വിമാനത്താവളത്തില്‍ ഒറ്റദിനത്തില്‍ എത്തുന്ന റെക്കോഡ് എണ്ണമാണിത്. സന്ദര്‍ശക വിസക്കാരും ഹജ്ജ് വിസക്കാരുംഉള്‍പ്പെടെയുള്ളവര്‍ ഇതില്‍പെടും.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചതായി എയര്‍പോര്‍ട്ട് നടത്തിപ്പ് ചുമതലയുള്ള റിയാദ് എയര്‍പോര്‍ട്ട്സ് കമ്പനി അറിയിച്ചു. ജൂലൈ ഒന്നിനാണ് റെക്കോര്‍ഡ് പിറന്നത്. അന്നേ ദിവസം 1,06,000 ലേറെ യാത്രക്കാര് റിയാദ് വിമാനത്താവളം വഴി എത്തി. ഇത് വിമാനത്താവളത്തിന്റെ സര്‍വകാല റെക്കോര്‍ഡ് ആണ്.
ഇതോടെ 2019 ഓഗസ്റ്റ് എട്ടിനുള്ള റെക്കോഡ് പഴങ്കഥയായി. അന്ന് 1,03,000 യാത്രക്കാരായിരുന്നു എത്തിയത്. വിമാനങ്ങളുടെ എണ്ണത്തിലും ഈ വര്‍ഷം പുതിയ റെക്കോര്‍ഡുണ്ടായി. ജൂണ്‍ 25ന് റിയാദ് വിമാനത്താവളത്തില്‍ 738 വിമാന സര്‍വീസുകള്‍ നടന്നു. ഇതിനു മുമ്പ് 2022 ഡിംസബര്‍ ഒന്നിനാണ് സര്‍വീസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നത്. അന്ന് 710 സര്‍വീസുകളാണ് നടന്നത്.
ഹജ്ജ് യാത്രക്കാരുടെ എണ്ണവും ഇതിലുണ്ട്. ജിദ്ദ- മദീന വിമാനത്താവളങ്ങളില്‍ ഹജ്ജ് സമയത്ത് സന്ദര്‍ശക ടൂറിസം വിസക്കാര്‍ക്കൊന്നും ഇറങ്ങാന്‍ അനുമതിയല്ല. ഇവരില്‍ ഭൂരിഭാഗവും റിയാദാണ് തെരഞ്ഞെടുക്കാറുള്ളത്.
Adjust Story Font
16