ദമ്മാമില് നാല് പതിറ്റാണ്ട് പിന്നിട്ട പ്രവാസി ജീവകാരുണ്യ പ്രവര്ത്തകന് നാട്ടിലേക്ക് മടങ്ങുന്നു.
അൽകോബാർ: നാല് പതിറ്റാണ്ട്‌ലേറെ കാലമായി അൽകോബാർ റാക്കയില് മത സാംസ്‌കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങ ളിൽ സഹകാരിയായിരുന്ന അബ്ദുൽ ജബ്ബാർ വിദ്യാനഗർ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. 1982 കാലത്ത് പ്രവാസ ജീവിതമാരംഭിച്ച കാസർഗോഡ് ജില്ലയിലെ വിദ്യാനഗർ സ്വദേശിയായ അബ്ദുൽ ജബ്ബാർ റാക്ക ഏരിയാ കെഎംസിസി സ്ഥാപക ട്രഷററും കെഎംസിസി അൽകോബാർ കേന്ദ്ര കമ്മിറ്റി പ്രവര്ത്തക സമിതിയംഗവുമാണ്. റാക്ക ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ബോയ്‌സ് കാമ്പസിന് സമീപം ഗ്രീൻലാന്റ് ഗ്രോസറി ജീവനക്കാരനായിരുന്നൂ.
അൽകോബാർ വനിതാ കെഎംസിസി മുൻ പ്രവർത്തകസമിതിയംഗം ഖമറുന്നീസയാണ് ഭാര്യ. ദമ്മാം ഇന്റർ നാഷണൽ ഇന്ത്യന് സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളായ മുഹമ്മദ് ഷംഹോൻ (ക്യാബിൻ ക്രൂ ഫ്‌ലൈ ദുബായ്) മറിയം ദുബൈ, ആയിശ,അഹമ്മദ് ഹമ്മാദ് എന്നിവർ മക്കളാണ്.സി കെ ഷാനി പയ്യോളിയുടെ അധ്യക്ഷതയിൽ റാക്ക ഏരിയാ കെഎംസിസി ഒരുക്കിയ യാത്രയയപ്പ് സംഗമം അൽകോബാർ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് ആസിഫ് മേല ങ്ങാടി ഉദ്ഘാടനം ചെയ്തു.
സൗദി കെഎംസിസി ദേശീയ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ,കിഴക്കൻ പ്രവിശ്യാ കെഎംസിസി ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല,സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ഹബീബ് പൊയില് തൊടി,നജ്മുദ്ദിൻ വെങ്ങാട്
ബീരാൻ ചേറൂർ, ഹുസൈൻ നിലമ്പൂർ, അബ്ദുൽ റഷീദ് കരുനാഗപ്പള്ളി, ആഷിഖ് മണ്ണാർക്കാട്,.ഫൈസൽ വണ്ടൂർ, ജമാൽ ദേവർകോവിൽ, നിസാറുദ്ധീൻ കൊല്ലം,
ഷഹസ്തി ഖാൻ നെല്ലിക്കുഴി,എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു.അനസ് പകര ഖിറാഅത്ത് നടത്തി. റാക്ക ഏരിയാ കെഎംസിസി ജനറൽ സെക്രട്ടറി കലാം മീഞ്ചന്ത സ്വാഗതഭാഷണം നിർവ്വഹിച്ചു.അബ്ദുൽ ജബ്ബാറിനുള്ള റാക്ക കെഎംസിസിയുടെ സ്‌നേഹോപഹാരം ഭാരവാഹികൾ സമ്മാനിച്ചു.പരിപാടിക്ക് അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.
Adjust Story Font
16