സൗദിയിലെ റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തില്ല; പ്രധാന റോഡുകളിലെ ഗതാഗതം ക്രമീകരിക്കാൻ പദ്ധതി
ടോള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്തുവാനും അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
രാജ്യത്തെ റോഡുകളില്‍ ഇപ്പോള്‍ ടോള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് കാര്യ മന്ത്രി എഞ്ചിനിയര്‍ സ്വാലിഹ് അല്‍ജാസിര്‍ വെളിപ്പെടുത്തി. സ്വകാര്യ ചാനലിന് അനുവദിച്ച പരിപാടിക്കിടെയാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഭാവിയില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത മന്ത്രി തള്ളികളഞ്ഞില്ല.
ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളിലും ടോള്‍ നിലവിലുണ്ട്. ടോള്‍ ഒരു ലക്ഷ്യമായി രാജ്യം മുന്നോട്ട് വെക്കുന്നില്ല. ഡിമാന്റ് മാനേജ്‌മെന്റാണ് ടോള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. ഒന്നിലധികം റോഡുകളുള്ള റൂട്ടൂകളില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. ടോള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്തുവാനും അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
Adjust Story Font
16