Quantcast

പാക്ക് ചെയ്യാത്ത കുടിവെള്ളം: മാനദണ്ഡങ്ങൾ പുതുക്കി സൗദി അറേബ്യ

കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെയും കുടിവെള്ളത്തിൽ വിഷ പദാർത്ഥങ്ങൾ കലരുന്നത് തടയുന്നതിന്റെയും ഭാഗമായാണ് നടപടി

MediaOne Logo

Web Desk

  • Published:

    19 Sep 2024 4:19 PM GMT

Non-bottled drinking water: Saudi Arabia revises standards
X

റിയാദ്: പാക്ക് ചെയ്യാത്ത കുടിവെള്ളവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പുതുക്കി സൗദി അറേബ്യ. കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെയും കുടിവെള്ളത്തിൽ വിഷ പദാർത്ഥങ്ങൾ കലരുന്നത് തടയുന്നതിന്റെയും ഭാഗമായാണ് നടപടി. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയമാണ് മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. സൗദി അറേബ്യയിൽ സാധാരണക്കാർ നിത്യോപയോഗത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് പാക്ക് ചെയ്യാത്ത കുടിവെള്ളമാണ്. ജനകീയ വെള്ള വിതരണ സംവിധാനത്തിലൂടെയും സ്വകാര്യ സ്ഥാപനങ്ങളുടെ ടാങ്കർ വഴിയുമാണ് ജല വിതരണം. രാജ്യത്തെ പ്രധാന ജലസ്രോതസ്സുകളിൽ നിന്നാണ് ഇതിനായുള്ള വെള്ളം ശേഖരിക്കുന്നത്. ശുദ്ധീകരണപ്രക്രിയകൾക്കു വിധേയമാക്കിയാതിന് ശേഷമാണ് വിതരണം. ഇത്തരം ജലത്തിൽ ആരോഗ്യകരമല്ലാത്ത പദാർത്ഥങ്ങൾ കലരാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്.

പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയായി മാറുന്ന രാസ വസ്തുക്കൾ ജലത്തിലില്ലെന്ന് ഉറപ്പ് വരുത്തണം. വെള്ളത്തിന്റെ രുചി, മണം, നിറം എന്നിവ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. വെള്ളത്തിൽ ലയിച്ച് ചേരാൻ കഴിയുന്ന രാസവസ്തുക്കൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം. സുരക്ഷിത അളവിലല്ലാതെ ലോഹ സംയുക്തങ്ങളോ മറ്റോ ജലത്തിൽ ഉണ്ടായിരിക്കരുത്. വെള്ളം ശുദ്ധീകരിക്കാനും അണുനശീകരണത്തിനും ഉപയോഗിക്കുന്ന രാസവസ്തുക്കൾ, റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ, ബാക്ടീരിയകൾ എന്നിവ കൃത്യതയോടെ ഉപയോഗിക്കണം. ലോകാരോഗ്യ സംഘടനയുടേയും ജിസിസി സ്റ്റാൻഡേർഡൈസേഷൻ ഓർഗനൈസേഷന്റെയും അംഗീകാരമുള്ള മാനദണ്ഡങ്ങളാണ് നിലവിൽ നടപ്പാക്കുന്നത്.

TAGS :

Next Story