Quantcast

മക്കയിലെ ഹറം പള്ളിയിൽ ഉംറക്കാരല്ലാത്തവർക്കും ത്വവാഫ് ചെയ്യാം

കൂടുതൽ വിശ്വാസികളെത്തിയതോടെ ഹറമിലെ ത്വവാഫ് സാധാരണ നിലയിലേക്കെത്തുകയാണ്.

MediaOne Logo

Web Desk

  • Updated:

    2021-11-26 16:22:17.0

Published:

26 Nov 2021 4:20 PM GMT

മക്കയിലെ ഹറം പള്ളിയിൽ ഉംറക്കാരല്ലാത്തവർക്കും ത്വവാഫ് ചെയ്യാം
X

മക്കയിലെ ഹറം പള്ളിയിൽ തീർത്ഥാടകരല്ലാത്തവർക്കും ത്വവാഫിന് അനുമതി നൽകി തുടങ്ങി. ദിവസവും മൂന്ന് മണിക്കൂർ വീതമുള്ള മൂന്ന് സമയങ്ങളിലാണ് ത്വവാഫിന് അനുമതി നൽകുന്നത്. കൂടുതൽ വിശ്വാസികളെത്തിയതോടെ ഹറമിലെ ത്വവാഫ് സാധാരണ നിലയിലേക്കെത്തുകയാണ്.

തീർത്ഥാടകരല്ലാത്തവർക്ക് ഒന്നാം നിലയിലാണ് ത്വവാഫിന് സൌകര്യമൊരുക്കിയിട്ടുള്ളത്. രാവിലെ ഏഴ് മണിമുതൽ പത്ത് മണിവരെയും, രാത്രി ഒമ്പത് മണിമുതൽ മുതൽ 12 മണിവരെയും, രാത്രി 12 മണി മുതൽ മുതൽ പുലർച്ചെ 3 മണിവരെയും മൂന്ന് സമയങ്ങളിലായാണ് ത്വവാഫിന് അനുമതി നൽകുകയെന്ന് ഹറം കാര്യ വകുപ്പ് വക്താവ് ഹാനി ഹൈദർ അറിയിച്ചു. ഇതിനും ഇഅ്തമർനാ ആപ്പ് വഴി മുൻ കൂട്ടി അനുമതി നേടേണ്ടതാണ്.

ഇഅ്തമർനാ ആപ്പിലെ സർവ്വീസസ് ടാബിൽ നിന്ന് പെർമിറ്റ് റിക്വസ്റ്റ് എന്നതിലെ ത്വവാഫ് ഫസ്റ്റ് ഫ്ലോർ എന്ന ലിങ്കാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഹറം പള്ളിയുടെ മുഴുവൻ ശേഷിയിലും നിലവിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും ത്വവാഫ് അഥവാ കഅബ പ്രദക്ഷിണം ചെയ്യുവാൻ തീർത്ഥാടകർക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്.

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ ഏർപ്പെടുത്തിയതായിരുന്നു ഈ നിയന്ത്രണം. എന്നാൽ രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമായതോടെ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവനുവദിച്ച് തുടങ്ങിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോൾ ത്വവാഫിന് മാത്രമായും വിശ്വാസികൾക്ക് അനുമതി നൽകിയത്.

TAGS :

Next Story