Quantcast

നൊറാക്ക് ‘കളേഴ്സ് ഓഫ് അറേബ്യ’ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    25 Nov 2023 12:20 PM GMT

നൊറാക്ക് ‘കളേഴ്സ് ഓഫ് അറേബ്യ’ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
X

സൗദി കിഴക്കൻ പ്രവിശ്യയിലെ കോട്ടയംകാരുടെ കൂട്ടായ്മയായ നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കോട്ടയം( നൊറാക്ക് ) ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഒരുക്കിയ ചിത്രരചനാ മത്സരം ‘ കളേഴ്സ് ഓഫ് അറേബ്യ ‘ ശ്രദ്ധേയമായി. ദമ്മാം ലുലുമാളുമായി ചേർന്ന് നടത്തിയ മത്സരത്തിൽ 350 ഓളം കുട്ടികൾ പങ്കെടുത്തു.

കിഡ്സ്‌ വിഭാഗത്തിൽ ആയിഷ ഇല്യാസ്, തെരേസ ജിജു ,അലിസ സൈനബ് എന്നിവരും ജൂനിയർ വിഭാഗത്തിൽ നൈല മറിയം, അർഷിയ രാമകൃഷ്ണൻ, നൈറ അന്നാ വിജു എന്നിവരും സീനിയർ വിഭാഗത്തിൽ മിന്നു ഷിബു, റിഷോൺ റോയ്, സ്വസ്തിക എ എസ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.

മത്സരത്തോടനുബന്ധിച്ചു നടന്ന സാംസ്കാരികസമ്മേളനത്തിൽ നൊറാക്ക് പ്രസിഡന്റ് പോൾ വർഗീസ് അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ ഡോ. സിന്ധു ബിനു സന്ദേശം നൽകി. ലുലു മാൾ ജനറൽ മാനേജർ മുഹമ്മദ്‌ റോഷൻ, ഹൈതം അൽ നാസർ, മലബാർ ഗോൾഡ് പ്രതിനിധികളായ അബ്ദുൽ നാസർ ഹമീദ് , അലി ജുമാ , നൊറാക്ക് ഉപദേശകസമിതി അംഗം എബ്രഹാം മാത്യു, ഡോ. പ്രിൻസ് മാത്യു, മാക്‌സ്മില്യൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.



മാസ്റ്റർ മാത്യൂസ് നെഹ്‌റുവായെത്തി കുട്ടികൾക്ക് ശിശുദിനസന്ദേശം നൽകി. ദമ്മാമിലെ പ്രമുഖ ചിത്രകാരന്മാരായ വിനോദ് കുഞ്ഞ്, ശ്രീജിത്ത്‌ അമ്പൻ, വിനോദ് കെ കുഞ്ഞ് എന്നിവർ മത്സരത്തിന്റെ വിധികർത്താക്കളായിരുന്നു.

മത്സരത്തിനു ശേഷം നടന്ന ദമ്മാമിലെ അനുഗ്രഹീത ഗായകരായ സിബി ജോസഫ്, സൗജന്യ ശ്രീകുമാർ, അനസ് പെരുമ്പാവൂർ, കല്യാണി ബിനു, അനീഷ് ,അൻഷിദ്, ജെറോൺ എന്നിവർ നയിച്ച സംഗീതനിശയും, പ്രവിശ്യയിലെ പ്രമുഖ ടീമുകൾ ഒരുക്കിയ ചടുലനൃത്തപരിപാടികളും കാണികൾക്ക് ഉത്സവപ്രതീതി പകർന്നു. വിധികർത്താക്കൾക്കും , കലാപരിപാടികൾ അവതരിപ്പിച്ചവർക്കുമുള്ള ഉപഹാരങ്ങൾ നൊറാക്കിന് വേണ്ടി വിനോദ് കുമാർ, ജോസൻ ജോർജ്, ജോബിൻ ജോർജ്, അരുൺ സുകുമാരൻ, ഡോക്ടർ ഡോണ, ആൻസി ജോർജ് , ആനി പോൾ ,ദീപ ജോബിൻ,സോണിയ മാക്‌സ്മില്യൺ, മഞ്ജു മനോജ്, സജി വർഗീസ്,സഞ്ജു മണിമല,അമൽ സുരേന്ദ്രൻ, സോണി ജേക്കബ്, റോയ് , ഗോപൻ മണിമല എന്നിവർ സമ്മാനിച്ചു.

പ്രോഗ്രാം കൺവീനർ ബിനു പുരുഷോത്തമൻ പരിപാടിക്ക് സ്വാഗതവും, നൊറാക്ക് ട്രഷറർ ജോയ് തോമസ് നന്ദിയും അർപ്പിച്ചു. ഡോ. അമിതാ ബഷീർ അവതാരകയായിരുന്നു.

TAGS :

Next Story