Quantcast

സൗദിയിൽ അർബുദ രോഗികളുടെ എണ്ണം വർധിക്കുന്നു

ഏറ്റവും കൂടുതൽ രോഗികൾ റിയാദിൽ

MediaOne Logo

Web Desk

  • Published:

    9 Aug 2024 3:13 PM GMT

The number of cancer patients is increasing in Saudi Arabia
X

റിയാദ്: സൗദി അറേബ്യയിൽ അർബുദ രോഗികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. റിയാദിലാണ് ഏറ്റവും കൂടുതൽ അർബുദ കേസുകൾ രജിസ്റ്റർ ചെയ്തത്. നാഷണൽ കാൻസർ സെന്ററിന്റേതാണ് കണക്കുകൾ. 22000ത്തിലധികം കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഏറിയ പങ്കും സ്തനാർബുദമാണ്. 3,500 കേസുകളാണ് ഈ തരത്തിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. റിയാദാണ് പട്ടികയിൽ ഒന്നാമത്. നാഷണൽ കാൻസർ സെന്റർ ഡയറക്ടർ ജനറൽ ഡോ. മുഷാബിബ് അൽ അസിരിയാണ് ഇക്കാര്യം അറിയിച്ചത്. 22,000 കേസുകളിൽ 17,941 പേർ സൗദി പൗരന്മാരാണ്. 4,215 പേർ വിദേശികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി ഓങ്കോളജി അർബുദവുമായി ബന്ധപ്പെട്ട ആരോഗ്യ, പ്രതിരോധ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സ്ഥിതിവിവരക്കണക്കുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിതശൈലി മാറ്റങ്ങൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് കരുതുന്നത്. അതേസമയം, റഷ്യയിലെ ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസി അർബുദത്തിനെതിരെ പുതിയ വാക്‌സിൻ ലഭ്യമാക്കിയിട്ടുണ്ട്. വൃക്കകളെയും മൂത്രാശയത്തെയും ബാധിക്കുന്ന കോളൻ കാൻസറിനെതിരെയാണ് പുതിയ വാക്‌സിൻ. നടപടികളെല്ലാം പൂർത്തിയാക്കി രോഗികൾക്ക് ഉപയോഗിക്കാൻ കഴിയും വിധം വാക്‌സിൻ ക്ലിനിക്കുകളിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും റഷ്യൻ മെഡിക്കൽ ഏജൻസി അറിയിച്ചിരുന്നു.

TAGS :

Next Story