Quantcast

ഇന്ത്യയിൽ നിന്നും സൗദിയിലെത്തിയ ഹാജിമാരുടെ എണ്ണം അരലക്ഷം കവിഞ്ഞു

കേരളത്തിൽ നിന്നും പുരുഷ തുണയില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്ന വനിതാ ഹാജിമാരുടെ ആദ്യസംഘം ഇന്ന് മക്കയിലെത്തും

MediaOne Logo

Web Desk

  • Updated:

    2023-06-08 16:39:40.0

Published:

8 Jun 2023 4:37 PM GMT

Saudi Arabia, Hajj, Hajj permit, ഹജ്ജ്, സൗദി, സൗദി അറേബ്യ, ഹജ്ജ് പെര്‍മിറ്റ്
X

മക്ക: ഇന്ത്യയിൽ നിന്നും സൗദിയിലെത്തിയ ഹാജിമാരുടെ എണ്ണം അരലക്ഷം കവിഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയുള്ള 54643 ഹാജിമാരാണ് 185 വിമാനങ്ങളിലായി ഇതുവരെ സൗദിയിൽ എത്തിയത്. ഇതിൽ 34,815 ഹാജിമാർ മക്കയിലാണ്. 21826 ഹാജിമാർ മദീന സന്ദർശനത്തിലുമാണ്. 2435 ഹാജിമാരാണ് കേരളത്തിൽ നിന്നും ഇതുവരെ എത്തിയത്.

മഹറം അഥവാ രക്തബന്ധുക്കളായ പുരുഷന്മാരുടെ സഹായമില്ലാതെ ഒറ്റക്ക് ഹജ്ജ് ചെയ്യാനെത്തുന്ന വനിതാ ഹാജിമാരുടെ ആദ്യസംഘം ഇന്ന് മക്കയിലെത്തും. രാത്രി 11:35നാണ് ജിദ്ദ ഹജ്ജ് ടെർമിനലിൽ ഇറങ്ങുക. 145 വനിതാ തീർത്ഥാടകരാണ് കേരളത്തിൽ നിന്നുള്ള വനിത വളണ്ടിയറുടെ നേതൃത്വത്തിൽ എത്തുന്നത്. ഇവർ വനിതകൾ മാത്രമുള്ള പ്രത്യേക വിമാനത്തിൽ നാട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്.

പ്രത്യേക സൗകര്യങ്ങൾ ഇവർക്ക് മക്കയിലുണ്ടാകും. 4000 തീർത്ഥാടകരാണ് ഈ ഗണത്തിലുണ്ടാവുക. ഇതിൽ 2700 ഓളം ഹാജിമാർ കേരളത്തിൽ നിന്നുള്ളതാണ്. ഇവർക്ക് തുണയായി 9 വനിത വളണ്ടിയർമാരും ഡെപ്യൂട്ടേഷനിൽ ഹജ്ജിനെത്തുന്നുണ്ട്. ഹജ്ജിനായെത്തിയവരിൽ പ്രൈവറ്റ് ഗ്രൂപ്പിലെ മൂന്ന് ഹാജിമാരടക്കം 5 തീർത്ഥാടകർ ഇതിനകം മരണപ്പെട്ടു.

TAGS :

Next Story