അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം: ജിദ്ദയിൽ നഴ്‌സുമാർക്ക് സ്വീകരണം നൽകി | International Nurses Day celebrations: Nurses welcomed in Jeddah

അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം: ജിദ്ദയിൽ നഴ്‌സുമാർക്ക് സ്വീകരണം നൽകി

നഴ്‌സുമാർ അനുഭവങ്ങൾ പങ്കുവെച്ചു

MediaOne Logo

Web Desk

  • Updated:

    7 Jun 2024 12:40 PM

Published:

6 Jun 2024 5:17 PM

International Nurses Day celebrations: Nurses welcomed in Jeddah
X

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് സ്വീകരണം നൽകി. ജിദ്ദ പ്രവാസി വെൽഫയർ വനിതാ വിഭാഗമാണ് സ്വീകരണം സംഘടിപ്പിച്ചത്. അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.

പ്രവാസി വെൽഫയർ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ജിദ്ദയിൽ നഴ്‌സുമാർക്ക് സ്വീകരണമൊരുക്കിയത്. 'ഞങ്ങൾക്കുമുണ്ട് പങ്കുവെക്കാൻ' എന്ന തലക്കെട്ടിൽ പ്രവാസി വെൽഫയർ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ ജിദ്ദയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നിരവധി നഴ്‌സുമാർ പങ്കെടുത്തു.

പങ്കെടുത്ത നഴ്‌സുമാരിൽ പലരും തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവെച്ചത് സദസിന് നവ്യാനുഭവമായിരുന്നു. ജീവകാരുണ്യത്തോടൊപ്പം സഹനവും ആവശ്യമായ ഈ തൊഴിൽ ഏറെ ആനന്ദം നല്കുന്നതാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ആരോഗ്യ സേവന രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തങ്ങൾക്ക് ലഭിച്ച ഈ സ്വീകരണം ഏറെ സന്തോഷകരമാണെന്ന് നഴ്‌സുമാർ പറഞ്ഞു. പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡണ്ട് സുഹറാ ബഷീർ അധ്യക്ഷത വഹിച്ചു.



TAGS :

Next Story