Quantcast

ഒഐസിസി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

പാതിരാ റെയിഡ് എൽഡിഎഫും ബിജെപിയും കൂടിയുള്ള ഡീലിന്റെ ഭാഗമാണെന്നു ഹക്കീം പാറക്കൽ

MediaOne Logo

Web Desk

  • Published:

    10 Nov 2024 12:14 PM GMT

OICC election convention
X

ജിദ്ദ: ഒഐസിസി ജിദ്ദ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് നടന്ന പാതിരാ റെയിഡ് എൽഡിഎഫും ബിജെപിയും കൂടിയുള്ള ഡീലിന്റെ ഭാഗമാണെന്നും സ്വന്തമായി ഒരു സ്ഥാനാർഥിയെപോലും നിർത്താൻ കഴിവില്ലാത്തവരായി മാറിയവർക്ക് ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കൺവെൺഷനിൽ റീജ്യണൽ കമ്മറ്റി ഭാരവാഹികളായ മുജീബ് തൃത്താല, മുജീബ് മൂത്തേടത്ത്, കെഎംസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി എന്നിവർ സംസാരിച്ചു.

ഒഐസിസി ഗ്ലോബൽ കമ്മറ്റി മെംബർ സി എം അഹ്‌മദ്, നാഷണൽ കമ്മിറ്റി മെംബർ അനിൽകുമാർ പത്തനംതിട്ട, റീജ്യണൽ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ അസ്ഹാബ് വർക്കല, ആസാദ് പോരൂർ, മുൻ റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായിരുന്ന സക്കീർ ഹുസൈൻ എടവണ്ണ, മാമദു പൊന്നാനി, റീജ്യണൽ കമ്മിറ്റി ട്രഷറർ ശരീഫ് അറക്കൽ, പ്രിയദർശിനി ചെയർമാൻ മിർസ ശരീഫ്, റഫീഖ് എടത്തനാട്ടുകാര, അലവി ഹാജി, പ്രിൻസാദ് കോഴിക്കോട്, ജലീഷ് കാളികാവ്, അയ്യൂബ് പന്തളം, അഷ്റഫ് വടക്കേക്കാട്, റഫീഖ് മൂസ്സ, നാസർ സൈൻ പെരുമ്പിലാവ്, ഫസലുള്ള വള്ളുവമ്പാലി, സിദ്ദീഖ് പുല്ലങ്കോട്, ഉസ്മാൻ കുണ്ടുകാവിൽ, ഷമീർ നദവി, അബ്ദുൽ ഖാദർ തൃശൂർ, നസീർ വടക്കേക്കാട്, ടോണി ടോമി, സക്കീർ ചെമ്മണ്ണൂർ, ഷമീർ പാണ്ടിക്കാട്, സക്കീന ടീച്ചർ, സോഫിയ സുനിൽ, സുബൈർ നാലകത്ത്, ഷമീർ കാളികാവ്, വേണു അന്തിക്കാട്, അമീർ പരപ്പനങ്ങാടി, സി പി മുജീബ്, അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഷാഫി, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.

പാലക്കാട് നിയോജക മണ്ഡലത്തിൽ ഇരുപതിനായിരത്തിലേറെ ഭൂരിപക്ഷത്തിലും ചേലക്കരയിൽ ഏഴായിരത്തിലേറെ ഭൂരിപക്ഷത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിൽ അഞ്ചു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിലും യുഡിഎഫ് മേൽകൈ നേടുമെന്ന് യോഗം വിലയിരുത്തുകയും മൂന്ന് സ്ഥാനാർഥികളുടേയും പ്ലേകാർഡുകൾ ഉയർത്തി വിജയാശംസകൾ നേരുകയും ചെയ്തു. ഗിരിധർ കൊപ്പം, പ്രജീഷ് പാലക്കാട്, പ്രവീൺ വടക്കഞ്ചേരി, ഷാജി ആലത്തൂർ, ഷാജിമോൻ പാലക്കാട് എന്നിവർ നേതൃത്വം നൽകി. അൽ അബീർ ഓഡിറ്റോറിയത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഷഫീഖ് പട്ടാമ്പി സ്വാഗതവും ഉണ്ണിമേനോൻ പാലക്കാട് നന്ദിയും പറഞ്ഞു.

TAGS :

Next Story