ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാന് ദമ്മാമിൽ സ്വീകരണം നൽകി
ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളക്ക് ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഒ.ഐ.സി.സി അൽ ഹസ്സ ഏരിയാ കമ്മറ്റി നാളെ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ദമ്മാമിലെത്തിയത്.
ദമ്മാം റീജ്യണൽ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമലയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ ശങ്കരപിള്ളയെ അൽ ഹസ ഒ.ഐ.സി.സി ചെയർമാൻ ഫൈസൽ വാച്ചാക്കൽ ഷാളണിയിച്ചു. ജനറൽ സെക്രട്ടറി ശാഫി കുദിർ ബൊക്കെ നൽകി. ഒ.ഐ.സി.സി നേതാക്കളായ ചന്ദ്രമോഹൻ, ഉമർ കോട്ടയിൽ, നവാസ് കൊല്ലം, അസ്ലം ഫറോക്ക്, പ്രമോദ് പൂപ്പാല, സഹീർ ചുങ്കം എന്നിവരും സന്നിഹിതരായിരുന്നു.
നാളെ വൈകിട്ട് നാലു മുതൽ ആരംഭിക്കുന്ന ശിശുദിനാഘോഷത്തിൽ വൈവിധ്യമാർന്ന കലാവിരുന്നും സാംസ്‌ക്കാരിക സമ്മേളനവും ഉണ്ടായിരിക്കും. അന്തരിച്ച ഒ.ഐ.സി.സി മുൻ സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പി.എം നജീബിനോടുള്ള ആദര സൂചകമായി ഹൊഫൂഫ് ഹോട്ടൽ കൺവെൻഷൻ സെന്ററിൽ തയ്യാറാക്കിയ പി.എം നജീബ് നഗറിലാണ് ആഘോഷ പരിപാടികൾ അരങ്ങേറുക.
Adjust Story Font
16