ഒഐസിസി ജിസാൻ ഏരിയ കമ്മിറ്റി 2025ലെ കലണ്ടർ പുറത്തിറക്കി
ജിസാൻ: ഒഐസിസി ജിസാൻ ഏരിയ കമ്മിറ്റി 2025ലെ കലണ്ടർ പുറത്തിറക്കി. അബു ആരിഷ് അൽ ഖരീബ് റസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ ഒഐസിസി അബു ആരിഷ് യൂണിറ്റ് പ്രസിഡണ്ടും അൽ ജഫലി സ്‌പെയർപാർട്‌സ് മാനേജിങ് ഡയറക്ടർമായ അലി വടക്കയിൽ പ്രകാശന കർമ്മം നിർവഹിച്ചു. കലണ്ടറിന്റെ ആദ്യ കോപ്പി ജിസാനിലെ സീനിയർ പ്രവാസിയും ബുർജ് ഹോട്ടൽസ് സീനിയർ ക്യാപ്റ്റനുമായ ബിനോയ് ജോസഫ് സ്വീകരിച്ചു. ജനറൽ സെക്രട്ടറി ജിലു ബേബി വൈസ് പ്രസിഡണ്ട് ജയ്‌സൺ ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Next Story
Adjust Story Font
16