ഒഐസിസി ‘ആരവം23’ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു
ഒഐസിസി അൽ ഹസ ഏരിയ കമ്മറ്റി ‘ആരവം23’ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം മുഖ്യാഥിതിയാസി സംസാരിച്ചു.
പ്രസിഡന്റ് ഫൈസൽ വാച്ചാക്കലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഒഐസിസി ദമ്മാം റീജ്യണൽ കമ്മറ്റി പ്രസിഡന്റ് ഇകെ സലീം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് മുഖ്യ പ്രഭാഷണം നടത്തി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 ാം സ്ഥാപക ദിനവും, ക്രിസ്തുമസും പുതുവത്സരവും ആഘോഷമാക്കി അണിയിച്ചൊരുക്കിയ ആരവം2023 വർണ്ണാഭമായ പരിപാടികൾ കൊണ്ടും വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ഹഫൂഫ് ഹോട്ടൽ കൺവെൻഷൻ സെൻ്ററിൽ പ്രത്യേകം സജ്ജമാക്കിയ ഉമ്മൻ ചാണ്ടി നഗറിൽ തിങ്ങിനിറഞ്ഞ സദസ്സിൽ വിവിധ പരിപാടികളിലായി 200 ൽ പരം കലാപ്രതിഭകൾ പങ്കെടുത്തു.
കെഎംസിസി കിഴക്കൻ പ്രവിശ്യ ട്രഷറർ അഷ്റഫ് ഗസാൽ, ഒഐസിസി ദമ്മാം പാലക്കാട് ജില്ലാ ട്രഷറർ ഷമീർ പനങ്ങാടൻ, അൽ ഹസ ഒഐസിസി നേതാക്കളായ അർശദ് ദേശമംഗലം, ശാഫി കുദിർ, നവാസ് കൊല്ലം, റഫീഖ് വയനാട് റഷീദ് വരവൂർ, നിസാം വടക്കേ കോണം, സബീന അഷ്റഫ്, റീഹാന നിസാം, ഷാനി ഓമശ്ശേരി, മൊയ്തു അടാടിയിൽ, അഫ്സൽ മേലേതിൽ, ലിജു വർഗ്ഗീസ്, ഷിബു സുകുമാരൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
അൽ ഹസ്സ ഒഐസിസി ഏർപ്പെടുത്തിയ ഈ വർഷത്തെ ബിസിനസ്സ് എക്സലൻസി അവാർഡിന് അർഹരായ റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ അസീസ് ഹാജിക്കും, ബി ആൻ്റ് ബി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും യുവ സംരംഭകനുമായ കോട്ടയം മാഞ്ഞൂർ സ്വദേശി ജോയൽ ജോമോനുമുള്ള പുരസ്കാരങ്ങൾ വിടി ബൽറാം ഇരുവർക്കും കൈമാറി.
ആതുര സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് നഴ്സ് ഷീജ ജോബിനെയും, ഷിജോമോൻ വർഗ്ഗീസിനെയും സമ്മേളനത്തിൽ ആദരിച്ചു.
ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജോമോൻ വർഗ്ഗീസ്, നന്ദിയും പറഞ്ഞു.
എം ബി ഷാജു, നൗഷാദ് കെ പി, മുരളീധരൻ സനയ്യ, ജിബിൻ അൽ മദാർ, ജസ്ന മാളിയേക്കൽ, മഞ്ജു നൗഷാദ്, റുക്സാന റഷീദ്, സെബി ഫൈസൽ, സുമീർ ഹുസൈൻ, ഷമീർ പാറക്കൽ, നജ്മ അഫ്സൽ, ബിൻസി വർഗ്ഗീസ്, അഫ്സാന അഷ്റഫ്, റിജോ ഉലഹന്നാർ, മുബാറക് സനയ്യ, രമണൻ സി, ബഷീർ ഹുലൈല,നവാസ് അൽ നജ സിജോ ജോസ്, ഷിഹാബ് സലഹിയ്യ, സബാസ്റ്റ്യൻ വി പി, അനീഷ് സനയ്യ, ബിനു ഡാനിയേൽ, അക്ബർ ഖാൻ ,അഫ്സൽ അഷ്റഫ് ,ആർ ശ്രീരാഗ്, ദീപക് പോൾ, അബ്ദുൽസലീം പോത്തംകോട്, ജിതേഷ് ദിവാകരൻ, മൊയ്തീൻ കുട്ടി നെടിയിരുപ്പ്, ഷുക്കൂർ കൊല്ലം,ഷഫീർ കല്ലറ, മേബ്ൾ റിജോ, അഹമ്മദ് കോയ, ദിവാകരൻ കാഞ്ഞങ്ങാട്, ഹരി ശ്രീലകം, ഷംസു കൊല്ലം, ഷാജി പട്ടാമ്പി, സുധീരൻ മാട്ടുമ്മൽ,ഷാജി മാവേലിക്കര, റാഫി ജാഫർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
അൽഫോൻസ, റഷീദ് വരവൂർ , വേദിത രാജീവ്, അഫ്സാന അഷ്റഫ് എന്നിവർ അവതാരകരായിരുന്നു.
Adjust Story Font
16