Quantcast

ഒ.ഐ.സി.സി സൗദി ജുബൈൽ കമ്മിറ്റി വാർഷികാഘോഷം സംഘടിപ്പിക്കുന്നു

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചലചിത്ര താരം രമേശ് പിഷാരടി എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    20 May 2024 7:54 PM GMT

ഒ.ഐ.സി.സി സൗദി ജുബൈൽ കമ്മിറ്റി വാർഷികാഘോഷം സംഘടിപ്പിക്കുന്നു
X

ദമ്മാം: ഒ.ഐ.സി.സി സൗദി ജുബൈൽ കമ്മിറ്റി വാർഷികാഘോഷം സംഘടിപ്പിക്കുന്നു. ജുബൈൽ ഫെസ്റ്റ് 2024 എന്ന പേരിൽ സംഘടിപ്പിക്കുന്ന ആഘോഷത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചലചിത്ര താരം രമേശ് പിഷാരടി എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2024 മെയ് 24 വെള്ളിയാഴ്ച രാവിലെ മുതൽ ജൂബൈൽ ഹുമൈദാൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുക.

രാത്രി വരെ നീളുന്ന ആഘോഷ പരിപാടിയിൽ സാംസ്‌കാരിക സമ്മേളനവും വിത്യസ്ത കലാപരിപാടികളും മത്സരങ്ങളും നടക്കും. ചലചിത്ര പിന്നണി ഗായിക പാർവ്വതി മേനോൻ സംബന്ധിക്കും. മുതിർന്ന ഒ.ഐ.സി.സി നേതാവും മലയാളി ബിസിനസ് പ്രമുഖനുമായ അഹമ്മദ് പുളിക്കലിനെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കും. പ്രവാസത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ സാമൂഹ്യ പ്രവർത്തകൻ നൂഹ് പാപ്പിനശ്ശേരിയെ കമ്മ്യൂണിറ്റി വെൽഫയർ അവാർഡും, യൂണിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി സി.ഇ.ഒ അബ്ദുൽ മജീദ് ബദറുദ്ധീന് എമിനന്റ് ബിസിനസ് അവാർഡും സമ്മാനിക്കും.

കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്ത മത്സര പരിപാടികളും ഇരുന്നൂറിലധികം കലാകാരൻമാർ അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. ഭാരവാഹികളായി നജീബ് നസീർ, ഷിഹാബ് കായംകുളം, വിത്സൻ തടത്തിൽ, വിൽസൻ പാനായിക്കുളം, അരുൺ കല്ലറ, അൻഷാദ് ആദം, റിയാസ് കണ്ണൂർ, ഉസ്മാൻ കുന്നംകുളം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story