Quantcast

ആഗോളവിപണിയിൽ എണ്ണവില ഇടിഞ്ഞു; ഉൽപാദനനയം തിരുത്തില്ലെന്ന്​ ഒപെക്​

ഡോളർ ശക്തിയാർജിച്ചതും ചൈനയുടെ ഉൽപാദന മേഖലയിലെ മാന്ദ്യവുമാണ്​ എണ്ണക്ക്​ തിരിച്ചടിയായത്

MediaOne Logo

Web Desk

  • Updated:

    2023-08-14 19:06:02.0

Published:

14 Aug 2023 5:46 PM GMT

ആഗോളവിപണിയിൽ  എണ്ണവില ഇടിഞ്ഞു; ഉൽപാദനനയം തിരുത്തില്ലെന്ന്​ ഒപെക്​
X

തുടർച്ചയായ ഏഴ്​ ആഴ്ചകളിലെ വർധനക്കു ശേഷം ആഗോളവിപണിയിൽ എണ്ണ വിലയിൽ ഇടിവ്​. ഡോളർ ശക്തിയാർജിച്ചതും ചൈനയുടെ ഉൽപാദന മേഖലയിലെ മാന്ദ്യവുമാണ്​ എണ്ണക്ക്​ തിരിച്ചടിയായത്​. അതേസമയം ഉൽപാദനം കുറച്ച്​ വില നിജപ്പെടുത്തുകയെന്ന നയവുമായി മുന്നോട്ട്​ പോകുമെന്ന്​ ഒപെക്​ നേതൃത്വം അറിയിച്ചു

എണ്ണവിലയിൽ രണ്ടു ശതമാനത്തോളം ഇടിവാണ്​ രൂപപ്പെട്ടത്​. ആഗോള വിപണിയിൽ ബാരലിന്​ 86 ഡോളറിന്​ ചുവടെയാണ്​ പുതിയ നിരക്ക്​. പിന്നിട്ട ഒന്നര മാസത്തോളമായി എണ്ണവിലയിൽ വർധന പ്രകടമായിരുന്നു. പുതിയ ഇടിവ്​ താൽക്കാലികം മാത്രമാണെന്നാണ്​ ഒപെക്​ വിലയിരുത്തൽ.

ഉൽപാദന നയം പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ഒപെക്​ നേതൃത്വം പ്രതികരിച്ചു. മറ്റു കറൻസികളെ അപേക്ഷിച്ച്​ ഡോളർ ബലപ്പെടുകയാണ്​. ഇന്ത്യൻ രൂപ ഉ​ൾപ്പെടെ എല്ലാ കറൻസികളുടെയും മൂല്യം കുറയുന്ന സാഹചര്യമാണ്​ രൂപപ്പെട്ടിരിക്കുന്നത്​. ഇതിനു പുറമെ ചൈനീസ്​ സമ്പദ്​ ഘടനയുടെ ദൗർബല്യവും എണ്ണക്ക്​ തിരിച്ചടിയാണ്​.

ചൈനയുടെ നേരിട്ടുളള വിദേശനിക്ഷേപം ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്​ധപ്പെട്ട പുതിയ വിവരങ്ങൾ നാളെ പ്രഖ്യ​ാപിക്കാനിരിക്കെ, എണ്ണവില തകർച്ചക്ക്​ആക്കം കൂട്ടുമെന്ന ആശങ്കയുണ്ട്​. പ്രതിദിന ഉൽപാദനത്തിൽ ഗണ്യമായ കുറവ്​ വരുത്തി വിപണിയിൽ വില സന്തുലിതത്വം ഉറപ്പാക്കുകയെന്ന തന്ത്രമാണ്​ എണ്ണ ഉൽപാദക രാജ്യങ്ങൾ സ്വീകരിച്ചു വരുന്നത്​. നിലവിലെ സാഹചര്യത്തിൽ ഉൽപാദന നയം പുനരവലോകനം ചെയ്യേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ്​പ്രധാന ഉൽപാദക രാജ്യമായ സൗദി അറേബ്യ.

TAGS :

Next Story