സൗദിയിൽ എണ്ണയുല്‍പാദന കുറവ് ഈ വര്‍ഷാവസാനം വരെ തുടരും
ആവശ്യമെങ്കിൽ അടുത്ത മാസം തീരുമാനം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ദമ്മാം: സൗദി അറേബ്യ പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ വരുത്തിയ കുറവ് ഈ വര്‍ഷാവസാനം വരെ തുടരുമെന്ന് സൗദി ഊര്‍ജ മന്ത്രാലയം. പ്രതിദിനം പത്ത് ലക്ഷം ബാരലിന്റെ കുറവാണ് സൗദി എണ്ണ ഉല്‍പാദനത്തില്‍ വരുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ അടുത്ത മാസം തീരുമാനം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജൂലൈ മുതലാണ് സൗദി എണ്ണയുല്‍പാദനത്തിൽ കുറവ് നടപ്പാക്കിവരുന്നത്. നിലവിലെ പ്രതിദിന ഉല്‍പാദനമായ 90 ലക്ഷം ബാരല്‍ ഡിസംബര്‍ അവസാനം വരെ തുടരും. ജൂലൈയ്ക്ക് മുമ്പ് ഇത് ഒരു കോടി ബാരലായിരുന്നിടത്താണ് കുറവ് വരുത്തിയത്. ഒപെക് പ്ലസ് കൂട്ടായ്മ പ്രഖ്യാപിച്ച ഉല്‍പാദന കുറവിന് പുറമെയാണ് സൗദിയുടെ വെട്ടിചുരുക്കല്‍ നടപടി.
ആഗോള എണ്ണ വിപണിയുടെ സ്ഥിരത, മെച്ചപ്പെട്ട വില എന്നിവ ലക്ഷ്യമിട്ടാണ് ഉല്‍പാദന കുറവ് നടപ്പാക്കി വരുന്നത്. എന്നാല്‍ ഉല്‍പാദനം കുറക്കാനുള്ള തീരുമാനം ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്നും മന്ത്രാലയ വ്യത്തങ്ങള്‍ വ്യക്തമാക്കി. സൗദിയുള്‍പ്പെടെയുള്ള ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്താനുള്ള തീരുമാനം നീട്ടിയതോട ആഗോള എണ്ണ വിലയില്‍ ഉണർവ് പ്രകടമായി. സൗദിക്ക് പുറമേ റഷ്യയും ഉല്‍പാദന കുറവ് വരുത്തിയിട്ടുണ്ട്. റഷ്യയുടെ പ്രതിദിന ഉല്‍പാദനം 50 ബാരലായാണ് ചുരുക്കിയത്.
Adjust Story Font
16