Quantcast

സൗദിയിൽ എണ്ണയുല്‍പാദന കുറവ് ഈ വര്‍ഷാവസാനം വരെ തുടരും

സൗദിക്ക് പുറമേ റഷ്യയും തങ്ങളുടെ ഉൽപാദനത്തില്‍ കുറവ് വരുത്തിയ തീരുമാനം മൂന്നു മാസത്തേക് കൂടി നീട്ടിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-09-05 18:57:14.0

Published:

5 Sep 2023 6:55 PM GMT

സൗദിയിൽ എണ്ണയുല്‍പാദന കുറവ് ഈ വര്‍ഷാവസാനം വരെ തുടരും
X

സൗദി അറേബ്യ പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ വരുത്തിയ കുറവ് ഈ വര്‍ഷാവസാനം വരെ തുടരുമെന്ന് സൗദി ഊര്‍ജ്ജ മന്ത്രാലയം. പ്രതിദിനം പത്ത് ലക്ഷം ബാരലിന്റെ കുറവാണ് സൗദി ഉല്‍പാദനത്തില്‍ വരുത്തിയിരിക്കുന്നത്. സൗദിക്ക് പുറമേ റഷ്യയും തങ്ങളുടെ ഉൽപാദനത്തില്‍ കുറവ് വരുത്തിയ തീരുമാനം മൂന്നു മാസത്തേക് കൂടി നീട്ടിയിട്ടുണ്ട്.

ജൂലൈ മുതല്‍ സൗദി അറേബ്യ നടപ്പിലാക്കി വരുന്ന എണ്ണ ഉല്‍പാദനത്തിലെ കുറവ് ഈ വര്‍ഷാവസാനം വരെ തുടരാന്‍ സൗദി ഊര്‍ജ്ജ മന്ത്രാലയം തീരുമാനിച്ചു. നിലവിലെ പ്രതിദിന ഉല്‍പാദനമായ തൊണ്ണൂറ് ലക്ഷം ബാരല്‍ ഡിസംബര്‍ അവസാനം വരെ തുടരും. ജൂലൈയ്ക്ക് മുമ്പ് ഇത് ഒരു കോടി ബാരലായിരുന്നിടത്താണ് കുറവ് വരുത്തിയത്. ഒപെക് പ്ലസ് കൂട്ടായ്മ പ്രഖ്യാപിച്ച ഉല്‍പാദന കുറവിന് പുറമേയാണ് സൗദിയുടെ വെട്ടിചുരുക്കല്‍ നടപടി.

ആഗോള എണ്ണ വിപണിയുടെ സ്ഥിരത, മെച്ചപ്പെട്ട വില എന്നിവ ലക്ഷ്യമിട്ടാണ് ഉല്‍പാദന കുറവ് നടപ്പിലാക്കി വരുന്നത്. എന്നാല്‍ ഉല്‍പാദനം കുറക്കാനുള്ള തീരുമാനം ആവശ്യമെങ്കില്‍ പുനപരിശോധിക്കുമെന്നും മന്ത്രാലയ വ്യത്തങ്ങള്‍ വ്യക്തമാക്കി. സൗദി ഉള്‍പ്പെടെയുള്ള ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തിയതോടെ എണ്ണ വിലയില്‍ വര്‍ധനവ് അനുഭവപ്പെടുന്നുണ്ട്. സൗദിക്ക് പുറമേ റഷ്യയും ഉല്‍പാദന കുറവ് വരുത്തിയിട്ടുണ്ട്. റഷ്യയുടെ പ്രതിദിന ഉല്‍പാദനം അന്‍പത് ലക്ഷം ബാരലായാണ് ചുരുക്കിയത്.

TAGS :

Next Story