Quantcast

ഒ.ഐ.സി.സി മാതൃകയിൽ സംസ്ഥാനടിസ്ഥാനത്തിൽ സംഘടനാ പ്രവർത്തനത്തനം തുടങ്ങുന്നു

MediaOne Logo

Web Desk

  • Published:

    25 Jan 2023 3:32 AM GMT

ഒ.ഐ.സി.സി മാതൃകയിൽ സംസ്ഥാനടിസ്ഥാനത്തിൽ   സംഘടനാ പ്രവർത്തനത്തനം തുടങ്ങുന്നു
X

വിദേശ രാജ്യങ്ങളിലുള്ള കോൺഗ്രസ്സ് അനുഭാവികളെ ഒരു കുടക്കീഴിൽ അണിനിരത്തി കെ.പി.സി.സിയുടെ പ്രവാസി പോഷക സംഘടനയായി ശക്തമായ സംഘടനാ പ്രവർത്തനം നടത്തുന്ന ഒ.ഐ.സി.സി മാതൃകയിൽ സംസ്ഥാനടിസ്ഥാനത്തിൽ സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിക്കുവാൻ മുൻകൈയെടുക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി ഡോ. ആരതി കൃഷ്ണ വ്യക്തമാക്കി. ഹ്രസ്വ സന്ദർശനാർത്ഥം ദമ്മാമിലെത്തിയ ഡോ. ആരതി കൃഷ്ണയെ സന്ദർശിച്ച ദമ്മാം ഒ.ഐ.സി.സി നേതാക്കളോടാണ് ഇക്കാര്യം പങ്കുവച്ചത്.

സൗദി അറേബ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കെ.പി.സി.സിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഒ.ഐ.സി.സി നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ സാമൂഹിക സേവന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും, 2024ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുന്നതിന് പ്രവാസികൾക്ക് വലിയ തോതിലുള്ള പങ്ക് വഹിക്കാനുണ്ടെന്നും ഡോ. ആരതി കൃഷ്ണ പറഞ്ഞു.

സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി സംസാരിച്ച് വളരെ വൈകാതെ തന്നെ സൗദി അറേബ്യ ഉൾപ്പെടയുള്ള രാജ്യങ്ങളിലെ വിവിധ സംസ്ഥാനക്കരായ കോൺഗ്രസ്സ് അനുഭാവികളെ കണ്ടെത്തി അതാത് സംസ്ഥാന പി.സി.സി കൾക്ക് കീഴിൽ ഒ.ഐ.സി.സി മാതൃകയിൽ സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിക്കും. ആയതിലേക്ക് ഒ.ഐ.സി.സിയുടെ സഹായം അവർ ആവശ്യപ്പെട്ടു.

ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയുടെ നേതൃത്വത്തിൽ ഇ.കെ സലിം, റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട്, അസ്ലം ഫറോക്ക് എന്നിവരാണ് കർണ്ണാടക സർക്കാരിന്റെ എൻ.ആർ.ഐ സെൽ മുൻ ചെയർപേഴ്സൺ കൂടിയായ ഡോ. ആരതി കൃഷ്ണയെ സന്ദർശിച്ച് ചർച്ച നടത്തിയത്.

TAGS :

Next Story