Quantcast

പ്രവാസികൾക്ക് പെൻഷൻ പദ്ധതി; പ്രഖ്യാപനവുമായി കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി

സാമൂഹ്യ സുരക്ഷാ പദ്ധതി പത്താം വര്‍ഷത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം

MediaOne Logo

Web Desk

  • Updated:

    2022-10-10 18:56:21.0

Published:

10 Oct 2022 6:31 PM GMT

പ്രവാസികൾക്ക് പെൻഷൻ പദ്ധതി; പ്രഖ്യാപനവുമായി കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി
X

പ്രവാസികൾക്ക് പ്രതിമാസ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി അറിയിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതി പത്താം വര്‍ഷത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. 300 ഓളം പേർക്ക് ഇതുവരെ മരണാനന്തര ആനുകൂല്യം വിതരണം ചെയ്തതായും ഭാരവാഹികൾ ജിദ്ദയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

'ഹദിയത്തു റഹ്മ' എന്ന് പേരിട്ട പെൻഷൻ പദ്ധതി കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ലഭിക്കുന്ന പുതിയ സേവനമാണ്. സുരക്ഷാ പദ്ധതി ആരംഭിച്ചത് മുതൽ നാല് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗമായിട്ടുള്ളവരോ, 2018 ന് മുമ്പ് സൗദിയിൽ നിന്നും ആറ് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗത്വം നേടിയിട്ടുള്ളവരോ ആയവർക്കാണ് പെൻഷന് അർഹതയുണ്ടാകുക. ഈ വിഭാഗത്തിൽപ്പെട്ടവർ പ്രവാസം അവസാനിപ്പിക്കുകയും അറുപത് വയസ്സ് പിന്നിടുകയും ചെയ്താൽ രണ്ടായിരം രൂപ വീതം പെൻഷനായി ലഭിക്കും.

അടുത്ത ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. തുടർന്ന് അർഹരായവർക്ക് മാർച്ച് മുതലാണ് പെൻഷൻ വിതരണം ആരംഭിക്കുക. സുരക്ഷാ പദ്ധതി നടക്കുന്ന ഒരു വര്‍ഷത്തേക്കായിരിക്കും പദ്ധതി നടപ്പിലാക്കുക. തൊട്ടടുത്ത വര്‍ഷം അംഗത്വം പുതുക്കാനും പുതിയ അംഗങ്ങള്‍ക്ക് പദ്ധതിയിൽ ചേരാനും അവസരമുണ്ടാകും. പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനവും ഉദ്ഘാടനവും ഈ മാസാവസാനം കേരളത്തിൽ നടക്കുന്ന ചടങ്ങില്‍ മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. അടുത്ത വര്‍ഷത്തേക്കുള്ള സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിന്‍ ഈ മാസം 15 ന് ആരംഭിച്ച് ഡിസംബര്‍ 15 ന് അവസാനിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

TAGS :

Next Story