സൗദി ജുബൈലിൽ പ്രബോധനം മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് സംഘടിപ്പിച്ചു
ലോഞ്ചിംഗ് പരിപാടി പ്രബോധനം ചീഫ് എഡിറ്റർ ഡോ. കൂട്ടിൽ മുഹമ്മദലി ഉദ്ഘാടനം ചെയ്തു
ദമ്മാം: സൗദി ജുബൈലിൽ പ്രബോധനം വാരികയുടെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിംഗും പ്രചാരണ കാമ്പയിനും സംഘടിപ്പിച്ചു. ലോഞ്ചിംഗ് പരിപാടി പ്രബോധനം ചീഫ് എഡിറ്റർ ഡോ. കൂട്ടിൽ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ ഏഴര പതിറ്റാണ്ടായി പ്രസിദ്ധീകരിക്കുന്ന പ്രബോധനം വാരിക, ഇസ്ലാമിന്റെ വിശിഷ്ടമായ ആശയങ്ങളിലേക്ക് ദിശാബോധം നൽകുന്ന പൊൻവെളിച്ചമാണ്. സമഗ്രതയും സമ്പൂർണതയും നിഴലിക്കുന്ന എഴുത്തുകളാണ് പ്രബോധനത്തെ മറ്റു ഇസ്ലാമിക വാരികകളിൽ നിന്നും വിത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കാലഘട്ടത്തിലെ വായനക്കാരെ അഡ്രസ് ചെയ്യുന്നതിന്റെ ഭാഗമാണ് പുതിയ ആപ്ലിക്കേഷൻ. ലളിതവും മുൻകാല പ്രതികളുടെ റഫറൻസും ചേർത്താണ് ആപ്ലിക്കേഷൻ തയ്യാറിക്കിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. തനിമ ആക്ടിംഗ് പ്രസിഡന്റ് ഡോ. ജൗഷീദ്, സലാഹുദ്ദീൻ ചേന്ദമഗല്ലൂർ, സമീന മലൂക്ക്, അബ്ദുല്ല സഈദ് എന്നിവർ സംബന്ധിച്ചു. റയ്യാൻ മൂസയെ പരിപാടിയിൽ ആദരിച്ചു. നാസർ ഓച്ചിറ, മുഹമ്മദലി തളിക്കുളം എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16