പ്രവാസി ചാമ്പ്യൻസ് ട്രോഫി ഫുട്‌ബോൾ; സെമിഫൈനൽ മത്സരങ്ങൾ നാളെ
ജിദ്ദയിലെ വസീരിയ ഗ്രൗണ്ടിൽ വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതലാണ് മത്സരങ്ങൾ
ജിദ്ദ: പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ച് വെസ്‌റ്റേൺ റീജ്യൻ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസി ചാമ്പ്യൻസ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരങ്ങൾക്ക് നാളെ തുടക്കമാവും. ജിദ്ദയിലെ വസീരിയ ഗ്രൗണ്ടിൽ വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതലാണ് മത്സരങ്ങൾ.
ആദ്യസെമിയിൽ അബീർ ആൻഡ് ഡെക്സോ പാക്ക് ബ്ലാസ്റ്റേഴ്സ് എഫ്.സിയും അബീർ ബ്ലൂസ്റ്റാർ സലാമത്തക് എഫ്.സിയും തമ്മിലാണ് മത്സരം. രണ്ടാം സെമിയിൽ അറബ് ഡ്രീംസ് എ.സി.സിഎ, ചാംസ് സബിൻ എഫ്.സിയെ നേരിടും. ജൂനിയർ സെമി ഫൈനൽ മത്സരങ്ങളിൽ സ്‌പോർട്ടിങ് യുണൈറ്റഡും ജെഎസ്‌സി സോക്കർ അക്കാദമിയും തമ്മിലാണ് മത്സരങ്ങൾ.
ടൂർണ്ണമെന്റിന്റെ ആദ്യ ദിനത്തിൽ ആവേശം നിറഞ്ഞ അഞ്ച് മത്സരങ്ങളാണ് നടന്നത്. സമാ യുനൈറ്റഡിലെ ഹാഷിം, ബ്ലൂസ്റ്റാർ എഫ്.സിയിലെ സുധീഷ്, ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ജസീർ തറയിൽ, സബിൻ എഫ്.സിയുടെ സഹീർ, എ.സി.സി എഫ്.സിയുടെ സഹദ് എന്നിവരെ ആദ്യപാദ മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു. വെറ്ററൻസ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
Adjust Story Font
16