'പ്രവാസി കലോത്സവം 2024' ന് സ്വാഗത സംഘം രൂപീകരിച്ചു
പ്രവാസി വെൽഫെയർ 10-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ദമ്മാം റീജിയണൽ എറണാകുളം, തൃശൂർ ജില്ലാ കമ്മിറ്റിയാണ് 'പ്രവാസി കലോത്സവം 2024' സംഘടിപ്പിക്കുന്നത്
ദമ്മാം: പ്രവാസി വെൽഫെയർ 10-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ദമ്മാം റീജിയണൽ എറണാകുളം, തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസി കലോത്സവം 2024 ന് വിലുപമായ സ്വാഗത സംഘം രൂപീകരിച്ചു. സ്‌കൂൾ കലോത്സവ മാതൃകയിൽ സംഘടിപ്പിക്കുന്ന മേളയിൽ വ്യത്യസ്ത മത്സരങ്ങൾ നടക്കും. പതിമൂന്നിന സ്റ്റേജ് മത്സരങ്ങളും സ്റ്റേജിതര മത്സരങ്ങളും നടക്കും. മാപ്പിളപ്പാട്ട്, ലളിത ഗാനം, മോണോആക്റ്റ്, ഒപ്പന, നാടോടിനൃത്തം, കോൽക്കളി, ഫാൻസി ഡ്രസ്സ്, ഗ്രൂപ്പ് സോങ്ങ്, കവിതാരചന, കഥാരചന, പെൻസിൽ ഡ്രോയിങ് , കാർട്ടൂൺ രചന എന്നിവ ഉൽപ്പെടുന്നതാണ് മത്സരങ്ങൾ.
അഞ്ചാം ക്ലാസ്സ് മുതൽ, ജൂനിയർ, സീനിയർ മുതിർന്നവർ ഉൾപ്പെടെ വിത്യസ്ത വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. സമിഉള്ള കൊടുങ്ങല്ലൂർ ചെയർമാനായും റഊഫ് ചാവക്കാട് ജനറൽ കൺവീനറായും സംഘാടകസമിതി നിലവിൽവന്നു. അസി. കൺവീനറായി അനീസ മെഹബൂബിനേയും വിവിധ വകുപ്പ് കൺവീനർമാരായി മെഹബൂബ് കൊടുങ്ങല്ലൂർ ( രെജിസ്ട്രേഷൻ) ഷരീഫ് കൊച്ചി ( പ്രോഗ്രാം), സുബൈർ പുല്ലാളൂർ ( ജഡ്ജസ്), ഷമീർ പത്തനാപുരം (പബ്ലിസിറ്റി & മീഡിയ) റഹീം മുകളേൽ (ഫൈനാൻസ്), ജമാൽ പയ്യന്നൂർ (സ്റ്റേജ് & സൗണ്ട്) സാലിഹ് കോഴിക്കോട് (വളണ്ടിയർ) എന്നിവരെയും തെരഞ്ഞെടുത്തു.
മുഖ്യ രക്ഷാധികാരികളായി ഷബീർ ചാത്തമംഗലം, അബ്ദുറഹീം തിരൂർക്കാട്, അഡൈ്വസൈറി അംഗങ്ങളായി സുനില സലീം, ഷാജു പടിയത്ത്, സാബിഖ് കോഴിക്കോട്, ഷിഹാബ് മങ്ങാടാൻ എന്നിവരേയും കമ്മറ്റി അംഗങ്ങളായി ഷൗക്കത്ത് പാടൂർ, അഷ്‌ക്കർ ഖനി, സിദ്ധീഖ് ആലുവ, നബീൽ പെരുമ്പാവൂർ, ജോഷി ബാഷ, ഹാരിസ് കൊച്ചി, നവാഫ് അബൂബക്കർ, ഫൈസൽ കുറ്റ്യാടി, ഉബൈദ് മണാട്ടിൽ, ജമാൽ കൊടിയത്തൂർ, ജംഷാദ് കണ്ണൂർ, അബ്ദുൽ ഖാദർ, സിനി റഹീം, മുഹസിന, ആസിഫ ഷുക്കൂർ, ആസിയ, സജ്ന സക്കീർ എന്നിവരേയും തെരഞ്ഞെടുത്തു.
Adjust Story Font
16