Quantcast

പ്രവാസിവെൽഫെയർ ഈസ്‌റ്റേൺ പ്രൊവിൻസ് കമ്മറ്റി ആദരം ഒരുക്കി

MediaOne Logo

Web Desk

  • Published:

    6 Jun 2023 5:30 PM

Pravasi Welfare Eastern Province Committee
X

ദമ്മാം:കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സേവന, മാധ്യമ, മേഘലയിലെ നിസ്വാർത്ഥ സേവനത്തിന് പ്രവാസിവെൽഫെയർ ഈസ്‌റ്റേൺ പ്രൊവിൻസ് കമ്മറ്റിയുടെ ആദരം. 25 വർഷമായി ദൃശ്യമാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന സാജിദ് ആറാട്ടുപുഴയേയും (മാധ്യമം), പിടി അലവി (ജീവൻ ടി.വി), 30 വർഷമായി സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന സൈഫുദ്ദീൻ പൊറ്റാശ്ശേരി,സലീം ആലപ്പുഴ എന്നിവരേയുമാണ് ആദരിച്ചത്.



ദമ്മാം സെയ്ഹാത്ത് സദാറ റിസോർട്ടിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി കേരള സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി, സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന സംഘടനാ സെക്രട്ടറി ഇർഷാദ് എന്നിവർ ചേർന്ന് മെമോന്റോ നൽകി.

പ്രോവിൻസ് പ്രസിഡണ്ട് ഷബീർ ചാത്തമംഗലം, ദമ്മാം, അൽഖോബാർ, ജുബൈൽ, ഖഫ്ജി റീജിയണൽ കമ്മിറ്റി പ്രസിഡൻറുമാരായ അബ്ദുറഹീം തിരൂർക്കാട്, അൻവർ സലിം, ഫൈസൽ കോട്ടയം, അൻവർ ഫസൽ, നാഷ്ണൽ കമ്മിറ്റി അംഗം മുഹ്സിൻ ആറ്റശ്ശേരി, ഈസ്‌റ്റേൺ പ്രൊവിൻസ് ജനറൽ സുനില സലീം എന്നിവരും പങ്കെടുത്തു.

TAGS :

Next Story