'ഹരിത ഊര്‍ജ പദ്ധതികള്‍ക്കായുള്ള സമ്മര്‍ദ്ദം, എണ്ണയുല്‍പാദന മേഖലയില്‍ നിക്ഷേപത്തിന് മടി കാണിക്കുന്നു': സൗദി അരാംകോ
സൗദി അരാംകോ നേരത്തെ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ വേഗം കൂട്ടില്ല
ദമ്മാം: ആഗോള തലത്തില്‍ ഹരിത ഊര്‍ജ പദ്ധതികള്‍ക്കായുള്ള സമ്മര്‍ദ്ദം മൂലം നിരവധി ആഗോള കമ്പനികള്‍ എണ്ണയുല്‍പാദന മേഖലയില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നതായി സൗദി അരാംകോ മേധാവി പറഞ്ഞു. ഇത് ലോകത്ത് ഇന്ധന ക്ഷാമത്തിന് ഇടയാക്കുമെന്നും അരാംകോ മേധാവി വ്യക്തമാക്കി. ആഗോള തലത്തില്‍ ഹരിത ഊര്‍ജ പദ്ധതികള്‍ക്കായുള്ള മുറവിളി നിരവധി കമ്പനികളെ എണ്ണയുല്‍പാദന മേഖലയില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്നും തടയുന്നതായി സൗദി ആരാംകോ സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞു. ഇത് വരും കാലത്ത് ലോകത്ത് ഇന്ധന ക്ഷാമത്തിന് ഇടയാക്കിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്ന അദ്ദേഹം.
സൗദി അരാംകോ നേരത്തെ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ വേഗം കൂട്ടില്ല. നിലവിലെ പ്രതിദിന എണ്ണയുള്‍പാദന ശേഷിയായ പന്ത്രണ്ട് ദശലക്ഷം ബാരല്‍ എന്നത് രണ്ടായിരത്തി ഇരുപത്തിയേഴോടുകൂടി പതിമൂന്ന് ദശലക്ഷം ബാരലാക്കുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യമെന്നും അമീന്‍ നാസര്‍ പറഞ്ഞു. ഇത് വേഗത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വ്യോമയാന മേഖല കോവിഡിന് ശേഷം പൂര്‍ണ്ണശേഷിയോടെ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഇന്ധന പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'Pressure on green energy projects,reluctant to invest in the oil sector ': Saudi Aramco
Adjust Story Font
16