നിർമ്മാണ ചിലവ് വർധിച്ചു; സൗദിയിൽ പാലുൽപന്നങ്ങൾക്ക് വില കൂട്ടി
പുതുവത്സര ദിനത്തിൽ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കമ്പനികൾ വില കൂട്ടിയത്
റിയാദ്: സൗദിയിൽ പാലുൽപന്നങ്ങൾക്ക് വില കൂട്ടി. പുതുവത്സര ദിനത്തിൽ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കമ്പനികൾ വില കൂട്ടിയത്. ഉത്പാദന ചിലവ് വർധിച്ചതാണ് പെട്ടെന്ന് വിലവർധിപ്പിക്കാൻ ഇടയാക്കിയതെന്ന് പ്രമുഖ ക്ഷീര കമ്പനിയായ മൽമറാഇ വിശദീകരിച്ചു. ഉൽപന്നങ്ങളുടെ ചിലവ്, കാലിത്തീറ്റയുടെ വിലവർധനവ്, ഗതാഗതമേഖലയിൽ ഡീസലിനുൾപ്പെടെയുണ്ടായ വിലവർധനവ് എന്നിവ പാലുൽപന്നങ്ങളുടെ വിലവർധനവിന് കാരണമായതായി ഉൽപാദക കമ്പനികൾ പറയുന്നു. പാലിന് പുറമേ കമ്പനികളുടെ മറ്റുൽപന്നങ്ങൾക്കും വില വർധിപ്പിച്ചിരിക്കുകയാണ്.
price of dairy products has increased in Saudi Arabia
Next Story
Adjust Story Font
16