Quantcast

പി.ടി.എച്ച് മട്ടന്നൂർ റിയാദ് ചാപ്റ്റർ സ്‌നേഹസംഗമം സംഘടിപ്പിച്ചു

'മട്ടന്നൂർ പി.ടി.എച്ചിന് ഒപ്പം' ഡോക്യൂമെന്ററി പ്രദർശനവും പരീക്ഷയിലെ ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു

MediaOne Logo

Web Desk

  • Published:

    19 May 2024 7:31 AM GMT

PTH Mattanur Riyad Chapter Sneha Sangam
X

റിയാദ്: കിടപ്പ് രോഗീ പരിചരണ രംഗത്ത് സ്തുത്യർഹ സേവനങ്ങളുമായി മുന്നേറുന്ന മട്ടന്നൂർ പി.ടി.എച്ചിന്റെ റിയാദ് ചാപ്റ്റർ സ്‌നേഹ സംഗമം റിയാദ് മട്ടന്നൂർ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. സംഗമം ശരീഫ് കളറോഡിന്റെ അധ്യക്ഷതയിൽ വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. ടി പി മുഹമ്മദ് ആമുഖപ്രഭാഷണം നിർവ്വഹിച്ചു. പി.ടി.എച്ച് ബ്രോഷർ പ്രകാശനം സിപി മുസ്തഫ നിർവഹിച്ചു. പി.ടി.എച്ച് കർമ്മ മണ്ഡലം ഡോ. അമീറലി വിശദീകരിച്ചു. പി.പി ഹാഷിം നീർവേലി പദ്ധതി വിശദീകരണവും ഡോ. നസീഹ ഇസ്മായിൽ, അബൂട്ടി മാസ്റ്റർ ശിവപുരം എന്നിവർ കാരുണ്യ പ്രഭാഷണവും നടത്തി.

സംഗമത്തിൽ 'മട്ടന്നൂർ പി.ടി.എച്ചിന് ഒപ്പം' ഡോക്യൂമെന്ററി പ്രദർശനവും പരീക്ഷയിലെ ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. ഷുഹൈബ് പനങ്ങാങ്ങര, അഷ്റഫ് വെള്ളപ്പാടം, മജീദ് പയ്യന്നൂർ, അൻവർ വാരം, മുക്താർ പി, ടിപി സൈഫുദ്ധീൻ വളക്കൈ, ലിയാഖത്തലി കരിയാടാൻ തുടങ്ങിയവർ സംസാരിച്ചു. മട്ടന്നൂരിൽ പുതുതായി പണിയുന്ന പി.ടി.എച്ച് സെന്ററിന് വേണ്ടിയുള്ള ഫണ്ട് ഉദ്ഘാടനം ബ്ലാത്തൂർ അബൂബക്കർ ഹാജി ഡോ. ടി പി മുഹമ്മദിന് തുക നൽകി നിർവ്വഹിച്ചു. വി കെ മുഹമ്മദ് ജൂനിയർ ഖിറാഅത് നിർവ്വഹിച്ചു. ശബാബ് പടിയൂർ സ്വാഗതവും റസാഖ് ഫൈസി മാലൂർ നന്ദിയും പറഞ്ഞു.

ഷൗക്കത്തലി പിഎം, ശംഷീദ് എൻപി , നവാസ് എംകെ, നിസാർ കണ്ടേരി, റമീസ് കളറോഡ്, ജബ്ബാർ പടിക്കച്ചാൽ, ഇബ്രാഹീം പാലയാട്, മുനീർ കളറോഡ്, റസാഖ് പഴശ്ശി തുടങ്ങിയവർ നേതൃത്വം നൽകി.

TAGS :

Next Story