Quantcast

മക്കയിൽ ഉംറ തീർഥാടകരുടെ പൊതുസുരക്ഷ ശക്തമാക്കുന്നു; നിരീക്ഷണത്തിന് ഡ്രോണുകൾ

തീർഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന കേന്ദ്രങ്ങളിലാണ് മുഴു സമയവും ഡ്രോണുകളുടെ നിരീക്ഷണം ഏർപ്പെടുത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-04-09 19:37:19.0

Published:

9 April 2023 7:36 PM GMT

മക്കയിൽ ഉംറ തീർഥാടകരുടെ പൊതുസുരക്ഷ ശക്തമാക്കുന്നു; നിരീക്ഷണത്തിന് ഡ്രോണുകൾ
X

ജിദ്ദ: മക്കയിൽ ഉംറ തീർഥാടകരുടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇനി ഡ്രോണും നിരീക്ഷണത്തിനുണ്ടാകും. മക്കയുടെ പ്രവേശന കവാടങ്ങളിലും മറ്റും ഒരുക്കിയിട്ടുള്ള പാർക്കിങ് കേന്ദ്രങ്ങളിലാണ് ഡ്രോണുകളുടെ നിരീക്ഷണം. പൊതു സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ക്രമീകരണം.

ഉംറയ്ക്കെത്തുന്ന തീർഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന കേന്ദ്രങ്ങളിലാണ് മുഴു സമയവും ഡ്രോണുകളുടെ നിരീക്ഷണം ഏർപ്പെടുത്തുന്നത്. വിശുദ്ധ റമദാനിൽ മക്കയിലെത്തുന്ന തീർഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഗതാഗത കുരുക്കൊഴിവാക്കാനായാണ് മക്കയുടെ പ്രവേശന കവാടങ്ങളിൽ പാർക്കിങ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.

സ്വകാര്യ വാഹനങ്ങളിൽ മക്കയിലേക്ക് വരുന്ന തീർഥാടകർ ഈ പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ നിർത്തണം. അവിടെ നിന്നും ഷട്ടിൽ ബസ് സർവീസുകളിലോ ടാക്സികളിലോ ഹറമിലേക്കും തിരിച്ചും യാത്ര ചെയ്യാം. തീർഥാടകർ തിരിച്ചെത്തുന്നത് വരെ അവരുടെ വാഹനങ്ങൾ ഡ്രോണുകളുടെ നിരീക്ഷണത്തിലായിരിക്കും.

തീർഥാടകർ, ആരാധകർ, സന്ദർശകർ എന്നിവർക്ക് ആശ്വാസം നൽകുന്നതിനായി പൊതുസുരക്ഷാ സംവിധാനം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തിയത്. മുഴു സമയവും ഡ്രോൺ ഉപയോഗിച്ച് പാർക്കിങ് കേന്ദ്രങ്ങളിലെ വാഹനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിച്ചുകൊണ്ടിരിക്കും.

TAGS :

Next Story