ഗൾഫ് മാധ്യമം സംഘടിപ്പിച്ച ക്വിസ് മത്സരം ഫൈനലിലേക്ക്; 12 പേർ യോഗ്യത നേടി
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെയും, ഇന്ത്യ സൗദി സൗഹൃദത്തിന്റെയും ഭാഗമായാണ് ഗൾഫ് മാധ്യമം ക്വിസ് മത്സരം സംഘടിപ്പിച്ചത്
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഗൾഫ് മാധ്യമം സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ സെമിഫൈനൽ മത്സരം പൂർത്തിയായി. ഈ മാസം എട്ടിന് ദമ്മാമിൽ വെച്ചാണ് ഫൈനൽ മത്സരം. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ നിന്നും ആറു പേർ വീതമാണ് ഫൈനലിൽ പ്രവേശിച്ചത്.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റേയും, ഇന്ത്യാ സൗദി സൗഹൃദത്തിന്റെയും ഭാഗമായാണ് ഗൾഫ് മാധ്യമം ക്വിസ് മത്സരം സംഘടിപ്പിച്ചത്. പ്രാഥമിക ഘട്ടത്തിൽ ആയിരങ്ങൾ പങ്കെടുത്ത മത്സരത്തിന്‍റെ സെമി ഫൈനലാണ് പൂർത്തിയായത്. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ നിന്നായി ആറു വീതം പേർ ഫൈനലിൽ മത്സരിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മത്സരം സംഘടിപ്പിക്കുക. പ്രമുഖ ക്വിസ് മാസ്റ്ററായ ഗിരി ബാലസുബ്രഹ്മണ്യമാണ് മത്സരം നയിക്കുക. ഒന്നര ലക്ഷം രൂപയിലേറെ മൂല്യമുള്ള പുസ്തകങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
Next Story
Adjust Story Font
16