ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമായി തുടരുമെന്ന് സൗദി
കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാൻ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും വാണിജ്യ മന്ത്രാലയം
ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമായി തുടരുമെന്ന് സൗദി. കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാൻ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വർഷം വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനകളിൾ 1301 ബിനാമി കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൂടാതെ 212 വാണിജ്യ വഞ്ചന കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം തുടർനടപടികൾക്കായി കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 1403 ഓൺലൈൻ സ്റ്റോറുകൾക്ക് കഴിഞ്ഞ വർഷം സൌദിയിൽ ലൈസൻസുകൾ അനുവദിച്ചതായും മന്ത്രാലയം അറിയിച്ചു. കൂടാതെ 52 കോടിയോളം ഉൽപന്നങ്ങൾ പ്രത്യേക ഓഫറുകളിൽ വിൽപന നടത്താനും മന്ത്രാലയം അനുമതി നൽകി.
ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കാൻ 36,824 സ്ഥാപനങ്ങൾക്കാണ് സൌദിയിൽ ലൈസൻസുകൾ അനുവദിച്ചത്. പതിനാലര ലക്ഷത്തോളം പരാതികൾ കഴിഞ്ഞ വർഷം ഉപയോക്താക്കളിൽ നിന്ന് മന്ത്രാലയത്തിന് ലഭിച്ചു. നിയമ, വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ വ്യാപാര സ്ഥാപനങ്ങളിൽ 6 ലക്ഷത്തി എഴുപതിനായിരത്തിലധികം ഫീൽഡ് പരിശോധനകളും മന്ത്രാലയം നടത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലകൾ നിരീക്ഷിക്കാൻ വ്യാപാര സ്ഥാപനങ്ങളിൽ 18,617 ഫീൽഡ് പരിശോധനകളും കഴിഞ്ഞ വർഷം നടത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
Adjust Story Font
16