മക്കയിലും കനത്ത മഴയും കാറ്റും; മഴ നനഞ്ഞ് കർമ്മങ്ങൾ ചെയ്ത് തീർഥാടകർ
മക്കയിൽ മഴയോടൊപ്പം ഇടിമിന്നലും കാറ്റും ആലിപ്പഴ വർഷവുമുണ്ടായി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ഹറമിൽ ഇന്ന് തിരക്ക് കുറവായിരുന്നു
മക്കയിലും മഴ ശക്തി പ്രാപിച്ചതോടെ തീർത്ഥാടകർ നനഞ്ഞുകൊണ്ടാണ് കർമ്മങ്ങൾ പൂർത്തിയാക്കിയത്. ഹറമിലെ ആരോഗ്യ വിഭാഗത്തിനും ജാഗ്രതാ നിർദേശമുണ്ട്. മഴക്ക് പിന്നാലെ ഇരു ഹറമുകളിലും ഇനി മെച്ചപ്പെട്ട കാലാവസ്ഥയായിരിക്കും
മക്കയിൽ മഴയോടൊപ്പം ഇടിമിന്നലും കാറ്റും ആലിപ്പഴ വർഷവുമുണ്ടായി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ഹറമിൽ ഇന്ന് തിരക്ക് കുറവായിരുന്നു. മഴ നനഞ്ഞ് കൊണ്ടാണ് തീർത്ഥാടകർ ഉംറ കർമ്മം പൂർത്തിയാക്കിയത്.
മഴ കനത്തതോടെ മക്കയിലെ ചൂട് ഗണ്യമായി കുറഞ്ഞു. ഇവിടെ ഒരു ദിവസം കൂടി മഴ തുടരും. മദീന പ്രവിശ്യയിലും മഴയെത്തി. മദീനയിലെ ഹറമിന്റെ ഭാഗത്ത് മഴ കനത്തില്ലെങ്കിലും അന്തരീക്ഷം മെച്ചപ്പെട്ടു. രണ്ടാഴ്ചക്ക് ശേഷം തണുത്ത കാറ്റിന് പിറകെ തണുപ്പ് വർധിക്കും. കഴിഞ്ഞ ആഴ്ച ഹറം പള്ളിയിൽ മഴക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയുണ്ടായിരുന്നു.
Next Story
Adjust Story Font
16