Quantcast

സൗദിയിൽ മഴയും കാലാവസ്ഥാ മാറ്റങ്ങളും വർധിക്കുന്നു; റിപ്പോർട്ട് പുറത്ത് വിട്ട് കാലാവസ്ഥാ കേന്ദ്രം

പലയിടത്തും മഴ മൂലമുണ്ടായ വെള്ളക്കെട്ടിൽ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    15 Sep 2024 3:57 PM GMT

സൗദിയിൽ മഴയും കാലാവസ്ഥാ മാറ്റങ്ങളും വർധിക്കുന്നു; റിപ്പോർട്ട് പുറത്ത് വിട്ട്  കാലാവസ്ഥാ കേന്ദ്രം
X

റിയാദ്: സൗദിയിൽ ഓരോ വർഷം കഴിയും തോറും മഴയുടെ തോത് വർധിച്ചു വരുന്നതായി കണക്കുകൾ. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് റിപ്പോർട്ട്. ഏതാനും വർഷങ്ങളായി സൗദിയിൽ മെച്ചപ്പെട്ട മഴയാണ് ലഭിക്കുന്നത്. ഇതോടൊപ്പം കാലാവസ്ഥ പ്രതിഭാസങ്ങളും വർധിക്കുന്നുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര വക്താവ് ഹുസ്സൈൻ അൽ ഖഹ്താനിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ ജിദ്ദയിൽ ലഭിച്ച മഴ ഇതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2009 ൽ ജിദ്ദയിൽ ലഭിച്ചത് 95 മില്ലി മീറ്റർ മഴയായിരുന്നു. 2011 ഓടെ ഇത് 111 മില്ലി മീറ്ററായി ഉയർന്നിരുന്നു. തൊട്ടടുത്ത വർഷം മഴയുടെ അളവ് വർധിച്ച് 182 മില്ലി മീറ്ററിലെത്തി. ഓരോ വർഷം തോറും മഴയുടെ അളവ് കൂടി വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്ക, മദീന, അൽ ബഹ, നജ്‌റാൻ, ഹായിൽ, അൽ-ഖസിം, റിയാദ്, ജീസാൻ തുടങ്ങിയ പ്രവിശ്യകളിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് ഇത്തവണ ലഭിച്ചത്.

പലയിടത്തും മഴമൂലമുണ്ടായ വെള്ളക്കെട്ടിൽ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. മഴ അപകടങ്ങൾ ഒഴിവാക്കാനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നതടക്കം നിരവധി മുൻകരുതലുകളും എടുത്തിരുന്നു. ചിലയിടങ്ങളിൽ പൂർണമായും വൈദ്യുതി നിലച്ചതും, ടെലികോം സർവീസുകളും, ഇന്റർനെറ്റ് നിശ്ചലമായതും ആളുകൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.

TAGS :

Next Story