നാളെ മാസപ്പിറവി ദൃശ്യമായാൽ സൗദിയിൽ ശനിയാഴ്ച റമദാൻ ഒന്ന്
മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ ഞായർ വ്രതാരംഭം

ജിദ്ദ: വിശുദ്ധമാസമായ പുണ്യ റമദാനെ വരവേൽക്കാനൊരുങ്ങി ഇരുഹറമുകൾ. സൗദിയിൽ വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം നൽകിയിട്ടുണ്ട്. മാസപ്പിറവി ദൃശ്യമായാൽ ശനിയാഴ്ച റമദാൻ വ്രതമാരംഭിക്കും. മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ ഞായറാഴ്ചയായിരിക്കും വ്രതാരംഭം.
റമദാൻ ആരംഭിക്കുന്നതോടെ രാത്രി നമസ്‌കാരവും പ്രാർത്ഥനകളാലും ഇരു ഹറമുകളും മുഖരിതമാകും. ലക്ഷങ്ങളാണ് റമദാനിലെ ഓരോ രാത്രി നമസ്‌കാരങ്ങളിലും പ്രാർത്ഥനയിലും പങ്കുചേരാൻ ഇരു ഹറമുകളിലുമെത്തുക. വിശ്വാസികൾക്ക് സുരക്ഷിതമായും സൗകര്യത്തോടെയും പ്രാർത്ഥനകൾ നിർവഹിക്കാൻ ആവശ്യമായ മുഴുവൻ നടപടികളും ഇരുഹറം കാര്യാലയം പൂർത്തീകരിച്ചിട്ടുണ്ട്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും താൽക്കാലിക തൊഴിലാളികളെയും ഹറമിൽ നിശ്ചയിച്ചിട്ടുണ്ട്.
വിശ്വാസികൾക്കുള്ള ഇഫ്താർ ഒരുക്കാൻ പ്രത്യേക ചാരിറ്റി ഓർഗനൈസേഷനുകൾക്ക് ലൈസൻസ് നൽകി. ഹറമുകളിൽ ആവശ്യമായ ശുചീകരണ പ്രവർത്തനത്തിന് കൂടുതൽ തൊഴിലാളികളെ നിശ്ചയിച്ചിട്ടുണ്ട്. മികച്ച കാലാവസ്ഥയിലാണ് ഇത്തവണ റമദാൻ വ്രതം സൗദിയിൽ ആരംഭിക്കുന്നത്.
Adjust Story Font
16