Quantcast

റാസ ബീഗം ഗസൽ വിരുന്നുമായി ദമ്മാമിലെത്തുന്നു

ഗസൽ നൈറ്റ് ജൂണ് ഏഴിന് വൈകിട്ട് റാഖ ദഹ്‌റാൻ റോഡിലുള്ള ഹോളിഡേ ഇൻ ഹോട്ടലിൽ

MediaOne Logo

Web Desk

  • Updated:

    2024-06-03 08:02:55.0

Published:

3 Jun 2024 8:00 AM GMT

Raza Begum  arrives in Dammam for Ghazal show
X

ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ ഘടകം ഗസൽ ആസ്വാദകർക്കായി ദമ്മാമിൽ വിരുന്നൊരുക്കുന്നു. ഗസൽ ജോഡികളായ റാസയും ബീഗവും പങ്കെടുക്കുന്ന 'മമ കിനാക്കൾ കോർത്ത് കോർത്ത്' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ഗസൽ നൈറ്റ് ജൂണ് ഏഴിന് വെള്ളിയാഴ്ച വൈകിട്ട് റാഖ ദഹ്‌റാൻ റോഡിലുള്ള ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ അനുമതിയോടെ ഒരുക്കുന്ന പരിപാടിയിൽ റാസ ബീഗം ബാൻഡിന്റെ മുഴുവൻ കലാകാരന്മാരും അണിനിരക്കും.

ചലച്ചിത്ര പിന്നണി ഗായകൻ ഷഹബാസ് അമനെ ദമ്മാമിന്റെ സംഗീതാസ്വാദർക്ക് പരിചയപ്പെടുത്തിയ ആത്മവിശ്വസത്തിന്റെ പിൻബലത്തിലാണ് ഡബ്ല്യു.എം.സി ഇത്തവണ മറ്റൊരു ഗസലുമായി പ്രക്ഷേകര്ക്ക മുന്നിൽ എത്തുന്നത്. പ്രണയവും വിരഹവും ഒത്തിണങ്ങുന്ന വേറിട്ട സംഗീത വിരുന്നാസ്വദിക്കാൻ എല്ലാ സംഗീതാസ്വാധകരെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം പാസ് വഴി നിയന്ത്രിച്ചിട്ടുണ്ട്. എൻട്രി പാസുകൾക്കായി +966 59 800 9536 , +966 55 830 1341 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

ഡബ്ല്യു.എം.സി പ്രസിഡണ്ട് ഷമീം കാട്ടാക്കട , ജനറൽ സെക്രട്ടറി ദിനേശ്, ട്രഷറർ അജിം ജലാലുദ്ദീൻ, ചെയർമാൻ അഷറഫ് ആലുവ, രക്ഷാധികാരി മൂസക്കോയ, വനിതാ വിഭാഗം പ്രസിഡണ്ട് ഷംല നജീബ്, സെക്രട്ടറി അനു ദിലീപ്, കൺവീനർ നിഷാദ് കുറ്റ്യാടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story