Quantcast

സൗദിയിൽ ഇ-സ്റ്റോറുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്

ഓൺലൈൻ വഴി പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും വർധനവ്

MediaOne Logo

Web Desk

  • Published:

    28 Aug 2024 4:58 PM GMT

Record increase in the number of e-stores in Saudi Arabia
X

E STORE

ദമ്മാം: സൗദിയിൽ ഇ-സ്റ്റോറുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. ഓൺലൈൻ വഴി പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തി. അഞ്ച് വർഷത്തിനിടെ 42 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയതായി ചെറുകിട ഇടത്തര സ്ഥാപന അതോറിറ്റി വ്യക്തമാക്കി. ചെറുകിട ഇടത്തരം സ്ഥാപന അതോറിറ്റിയായ മുൻഷആത്താണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്.

രാജ്യത്തെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. സ്ഥാപനങ്ങളുടെ എണ്ണം 42800 ആയി ഉയർന്നു. ഒപ്പം ഓൺലൈൻ വഴി പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലു വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 42 ശതമാനം തോതിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2025ഓടെ രാജ്യത്തെ ഇ-കൊമേഴ്‌സ് വഴിയുള്ള വരുമാനം 2600 കോടി റിയാലായി ഉയരുമെന്നാണ് മുൻഷആത്ത് പ്രതീക്ഷിക്കുന്നത്. ഇ സ്റ്റോറുകളുടെ എണ്ണത്തിലും ഈ കാലയളവിൽ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനുകളും ലൈസൻസിംഗ് നടപടികളും ലഘൂകരിച്ചിട്ടുണ്ട്.

TAGS :

Next Story