കോവിഡിന് ശേഷം സൗദിയിലെത്തുന്ന വിദേശ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
വേൾഡ് ടൂറിസം ഓർഗനൈസേഷനാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.
ദമ്മാം: കോവിഡിന് ശേഷം സൗദിയിലെത്തിയ വിദേശ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന്. 2019-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സന്ദർശകരുടെ എണ്ണത്തിൽ 156 ശതമാനം വളർച്ച രേഖപ്പെടുത്തി. വേൾഡ് ടൂറിസം ഓർഗനൈസേഷനാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.
വേൾഡ് ടൂറിസം ഓർഗനൈസേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് സൗദിക്ക് ടൂറിസം രംഗത്ത് വലിയ വളർച്ച രേഖപ്പെടുത്തിയത്. ടൂറിസം മേഖലയിൽ രാജ്യം കോവിഡിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തുകയും ഒപ്പം ഇരട്ടിയിലധികം വളർച്ച രേഖപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു. 2019നെ അപേക്ഷിച്ച് സൗദിയുടെ ടൂറിസം മേഖലയിലുള്ള വളർച്ച 156 ശതമാനമായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മിഡിലീസ്റ്റിലെ ഏറ്റവും കൂടുതൽ വളർച്ച നേടിയ രാജ്യവും സൗദിയാണ്. കോവിഡിന് മുമ്പുള്ള കണക്കുകൾ പ്രകാരം വേൾഡ് ടൂറിസത്തിന്റെ വളർച്ചാനിരക്ക് 2023ൽ 88 ശതമാനമായിരിക്കേയാണ് സൗദിയുടെ അപൂർവ്വ നേട്ടം. 2023ൽ 1.3 ബില്യൺ ടൂറിസ്റ്റുകൾ ആഗോള തലത്തിൽ ടൂറിസ്റ്റുകളായി എത്തി. ഇക്കാലയളവിൽ 1.3 ട്രില്യൺ ഡോളർ ടൂറിസം വഴി ലോക രാജ്യങ്ങൾ വരുമാനമുണ്ടാക്കിയതായും റിപ്പോർട്ട് പറയുന്നു. 2019ൽ ഇത് 1.5 ട്രില്യൺ ആയിരുന്നു.
Adjust Story Font
16