Quantcast

സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

2023ല്‍ യാത്രക്കാരുടെ എണ്ണത്തിലും ചരക്ക നീക്കത്തിലും വലിയ വളര്‍ച്ച നേടാന്‍ റെയില്‍വേക്ക് കഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    29 Feb 2024 5:44 PM GMT

saudi arabia
X

ദമ്മാം: സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയതായി സൗദി ഗതാഗത മന്ത്രിയുടെ വെളിപ്പെടുത്തല്‍. നിരവധി സംരഭങ്ങളിലൂടെയും പദ്ധതികളിലൂടെയും റെയില്‍വേ മേഖല വികസനത്തിന്റെ പാതയിലാണ്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സൗദി റെയില്‍വേയിലും സംവിധാനങ്ങളൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയതായി സൗദി ഗതാഗത മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. 2023ല്‍ യാത്രക്കാരുടെ എണ്ണത്തിലും ചരക്ക നീക്കത്തിലും വലിയ വളര്‍ച്ച നേടാന്‍ റെയില്‍വേക്ക് കഴിഞ്ഞു.

റെയില്‍വേ ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി പന്ത്രണ്ട് ലക്ഷമായി ഉയര്‍ന്നപ്പോള്‍ ചരക്ക് നീക്കം 24.7 ദശലക്ഷം ടണ്ണായി വര്‍ധിച്ചതായി വാര്‍ഷികവലോകന റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് നടപ്പിലാക്കി വരുന്ന സമഗ്രമായ സാംസ്‌കാരിക നവോഥാനത്തിന് അനുസൃതമായി റെയില്‍വേയും മാറുകയാണ്.

ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി റെയില്‍വേ മേഖലയില്‍ പ്രഖ്യാപിച്ച നിരവധി സംരഭങ്ങളിലൂടെയും പദ്ധതികളിലൂടെയും ഇത് സാധ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. റെയില്‍വേയുടെ ഗുണനിലവാരവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ നിക്ഷേപങ്ങളും പദ്ധതികളും അവതരിപ്പിക്കും ഒപ്പം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സൗദി റെയില്‍വേയിലും സംവിധാനങ്ങളൊരുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

TAGS :

Next Story