അന്താരാഷ്ട്ര സർവീസുകൾക്കൊരുങ്ങി സൗദിയിലെ റെഡ്സീ വിമാനത്താവളം
ഏപ്രിൽ 18 ന് അന്താരാഷ്ട്ര സർവീസ് ആരംഭിക്കും
ദമ്മാം: അന്താരാഷ്ട്ര സർവീസുകൾക്കൊരുങ്ങി സൗദി അറേബ്യയിൽ തബൂക്കിലെ ഹനാക്കിൽ പുതുതായി നിർമിച്ച റെഡ്സീ വിമാനത്താവളം. അടുത്ത മാസം പകുതിയോടെ വിമാനത്താവളത്തിൽ നിന്ന് സൗദിക്ക് പുറത്തേക്ക് വിമാനം പറക്കും. ഫ്ളൈ ദുബൈയാണ് സർവീസ് ആരംഭിക്കുന്നത്. ഏപ്രിൽ പതിനെട്ടിന് ആദ്യ അന്താരാഷ്ട്ര വിമാനം എയർപോർട്ടിൽ പറന്നിറങ്ങുമെന്നാണ് വിമാനത്താവള കമ്പനി വ്യക്തമാക്കുന്നത്.
ഫ്ളൈദുബൈ ഇവിടെ നിന്ന് ദുബൈ ഇന്റർനാഷണൽ വിമാനത്താവളത്തിലേക്കാണ് നേരിട്ട് സർവീസ് നടത്തുക. ആഴ്ചയിൽ രണ്ട് വീതം സർവീസുകളാണ് തുടക്കത്തിൽ ഉണ്ടാകുക. നിലവിൽ സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് മാത്രമാണ് വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സർവീസുകൾ നടത്തി വരുന്നത്. ആഴ്ചയിൽ ആറ് സർവീസുകളാണ് സൗദിയ നടത്തുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് വിമാനത്താവളത്തിൽ നിന്ന് സർവീസ് ആരംഭിച്ചത്.
Next Story
Adjust Story Font
16