സൗദിയിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവ്
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
ദമാം: സൗദിയിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യ പാദം പിന്നിടുമ്പോൾ തൊഴിലില്ലായ്മ നിരക്ക് 10.1 ആയി കുറഞ്ഞതായി അതോറിറ്റി വ്യക്തമാക്കി. മുൻ വർഷത്തെ അപേക്ഷിച്ച് 1.6 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
2021 അവസാന പാദത്തെ അപേക്ഷിച്ച് 0.9 ശതമാനത്തിന്റെ കുറവാണുണ്ടായത്. സ്വദേശി-വിദേശികളുടെ മൊത്തം തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനമായും കുറഞ്ഞു. വിവിധ മേഖലകളിൽ പ്രഖ്യാപിച്ച സ്വദേശി വൽക്കരണവും സ്വദേശികളായ തൊഴിലന്വേഷകർക്ക് ഏർപ്പെടുത്തിയ വിദഗ്ധ പരിശീലനങ്ങളും തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന് ഇടയാക്കി.
Next Story
Adjust Story Font
16