Quantcast

പ്രവാസി സാഹിത്യോത്സവ് രജിസ്‌ട്രേഷൻ ആരംഭിച്ചു

സെപ്തംബർ 11 മുതൽ നവംബർ എട്ടു വരെയാണ് സാഹിത്യോത്സവ് നടക്കുക

MediaOne Logo

Web Desk

  • Published:

    28 Sep 2024 12:55 PM GMT

Registration for Pravasi Sahityotsav has started
X

ജിദ്ദ: സമൂഹത്തിലെ വ്യത്യസ്ത പ്രതിഭകളെ കണ്ടെത്തി അവസരവും പരിശീലനവും നൽകി സമൂഹത്തോട് പ്രതിബദ്ധതയുള്ള ഉയർന്ന കലാ - സാംസ്‌കാരിക ബോധമുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ കലാലയം സാംസ്‌കാരിക വേദിയുടെ പതിനാലാമത് പ്രവാസി സാഹിത്യോത്സവിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. സെപ്തംബർ 11 മുതൽ നവംബർ എട്ടു വരെയാണ് സാഹിത്യോത്സവ് നടക്കുക. എട്ട് വിഭാഗങ്ങളിൽ 99 കാലാ സാഹിത്യ വൈജ്ഞാനിക ഇനങ്ങളിൽ മുവ്വായിരത്തോളം പ്രതിഭകളാണ് സാഹിത്യോത്സവിന്റെ ഭാഗമാകുന്നത്.

അസീർ, ജിദ്ദ സിറ്റി, യാമ്പു, മദീന, തായിഫ്, മക്ക, തബൂക്, ജിസാൻ, ജിദ്ദ നോർത്ത്, അൽബഹ എന്നീ പത്ത് സോണുകളിൽനിന്ന് പ്രാദേശിക യൂനിറ്റ് തലം മുതൽ സെക്ടർ, സോൺ ഘട്ടങ്ങളിലായി മത്സരിച്ച് ഒന്നാം സ്ഥാനത്തെത്തിയവർ നവംബർ എട്ടിന് ജിസാനിൽ നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കും. മാപ്പിളപ്പാട്ട്, വിവിധ ഭാഷാ പ്രസംഗങ്ങൾ, കഥ, കവിത, പ്രബന്ധ രചന മത്സരങ്ങൾ, സോഷ്യൽ ട്വീറ്റ്, ബുക്ക് റിവ്യൂ, ക്വിസ്, ഭാഷാ കേളി, സ്‌പെല്ലിങ് ബീ, ദഫ് മുട്ട്, ഖവ്വാലി തുടങ്ങിയ മത്സരങ്ങളാണ് സാഹിത്യോത്സവിൽ നടക്കുന്നത്. സീനിയർ വിഭാഗത്തിന് നഷീദയും കാമ്പസ്-ജനറൽ വിഭാഗത്തിന് കൊളാഷ് മത്സരവുമാണ് പുതിയ ഇനങ്ങൾ.

സാഹിത്യോത്സവ് സംഘാടകരുടെ പരിശീലന വേദിയായ സർഗശാലയും പഴയ കാല പ്രതിഭകളുടെ ഒത്തുകൂടലായി സർഗമേളയും സൗദി വെസ്റ്റിലെ 10 സോണുകളിലും അനുബന്ധമായി പൂർത്തീകരിക്കും. പ്രവാസി കുടുംബങ്ങളിൽ നടക്കുന്ന ഫാമിലി സാഹിത്യോത്സവ് ആണ് ആദ്യ ഘട്ടം. ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ, കാമ്പസ് എന്നീ എട്ടു വിഭാഗങ്ങളിലായാണ് മത്സരം. മൂന്നു വയസു മുതൽ മുപ്പത് വയസ്സ് വരെയുള്ള വിദ്യാർഥി, വിദ്യാർഥിനി, യുവതി യുവാക്കൾക്കാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് 053 685 4646, 053 706 9486 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Next Story