ബന്ധം വഷളായി; ലബനാനിൽ നിന്നും അംബാസിഡറെ തിരിച്ച് വിളിച്ച് സൗദി
ലബനാനുമായുള്ള ബന്ധം വഷളാകുന്നതിനിടെ അംബാസഡറെ സൗദി അറേബ്യ തിരിച്ചു വിളിച്ചു. 48 മണിക്കൂറിനുള്ളിൽ സൗദിയിലെ ലബനാൻ അംബാസഡറോട് രാജ്യം വിട്ടുപോകാനും നിർദേശിച്ചിട്ടുണ്ട്. ലബനാനിൽ നിന്നുള്ള എല്ലാ ഇറക്കുമതിയും സൗദി അറേബ്യ നിർത്തിവെച്ചു. ഹൂതികളെ പിന്തുണച്ചു കൊണ്ട് ലബനാൻ മന്ത്രി നടത്തിയ പ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സൗദി അംബാസഡറെ സൗദി അറേബ്യ തിരികെ വിളിച്ചത്. 48 മണിക്കൂറിനകം സൗദിയിലെ ലബനാൻ അംബാസഡറോട് രാജ്യം വിട്ടുപോകാനും ആവശ്യപ്പെട്ടു. ലബനാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിർത്താനും സൗദി അറേബ്യ തീരുമാനിച്ചു. ലബനാൻ ഇൻഫർമേഷൻ മന്ത്രി നടത്തിയ പ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് കാരണം.
ഹൂതികൾ സ്വയം പ്രതിരോധിക്കുകയാണെന്നായിരുന്നു ലബനാൻ മന്ത്രി പറഞ്ഞത്. സൗദിയും യുഎഇയും യമനിൽ നടത്തുന്നത് അധിനിവേശമാണെന്നും ലബനാൻ മന്ത്രി ആവർത്തിച്ചു. മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് ലബനാൻ പ്രധാനമന്ത്രി പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ് വാർത്താ വിതരണ മന്ത്രി. പ്രശ്നം വഷളായതോടെ ലെബനോൻ ചർച്ചക്ക് ശ്രമിക്കുന്നുണ്ട്.
Adjust Story Font
16