Quantcast

സൗദി വിമാനത്താവളങ്ങളിൽ പുനരുപയോഗ ഊർജ്ജ പദ്ധതി

സൗരോർജമടക്കമുള്ള രീതികൾ സൗദി അറേബ്യ വിവിധ മേഖലകളിൽ നടപ്പിലാക്കിയിരുന്നു. സമാന രീതിയിൽ പുനരുപയോഗ ഊർജം ഉപയോഗിച്ച് വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാനാണ് തീരുമാനം.

MediaOne Logo

Web Desk

  • Updated:

    2021-11-16 16:36:48.0

Published:

16 Nov 2021 4:34 PM GMT

സൗദി വിമാനത്താവളങ്ങളിൽ പുനരുപയോഗ ഊർജ്ജ പദ്ധതി
X

വിമാനത്താവളങ്ങളിൽ പുനരുപയോഗ ഊർജ്ജം ഉപയോഗിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. കാർബൺ പുറന്തള്ളുന്നത് കുറക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. ചില വിമാനത്താവളങ്ങൾ പൂർണമായും പുനരുപയോഗ ഊർജത്തിലാകും പ്രവർത്തിക്കുക.

സൗരോർജമടക്കമുള്ള രീതികൾ സൗദി അറേബ്യ വിവിധ മേഖലകളിൽ നടപ്പിലാക്കിയിരുന്നു. സമാന രീതിയിൽ പുനരുപയോഗ ഊർജം ഉപയോഗിച്ച് വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. സൗദി സിവിൽ എവിയേഷൻ അതോറിറ്റാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഏതെല്ലാം വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.

2060 ഓട് കൂടി കാർബൺ ബഹിർഗമനം പൂർണ്ണമായും ഇല്ലാതാക്കുമെന്ന് നേരത്തെ സൗദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗം കൂടിയാണ് പുതിയ പദ്ധതി. സൗദിയിൽ എല്ലാ വിമാനത്താവളങ്ങളിലും പുനരുപയോഗ ഊർജ്ജ സംവിധാനം നടപ്പിലാക്കാനും ആലോചനയുണ്ട്. ഇത് വഴി പ്രകൃതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിമാനങ്ങൾ സഞ്ചരിക്കുന്ന ഭാഗങ്ങളിലും പ്രവർത്തിപ്പിക്കുന്ന മേഖലകളിലും ഓപ്പറേഷൻ സെക്ടറുകളിലും ഇത് നടപ്പാക്കും.

TAGS :

Next Story