Quantcast

സൗദിയിൽ വാടക ഇടപാടുകൾ ഇജാർ പ്ലാറ്റ് ഫോമിലൂടെ മാത്രം

ഇടനിലക്കാരെ ഒഴിവാക്കി സാമ്പത്തിക ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണിത്.

MediaOne Logo

Web Desk

  • Updated:

    2023-12-11 18:56:11.0

Published:

11 Dec 2023 5:43 PM GMT

സൗദിയിൽ വാടക ഇടപാടുകൾ ഇജാർ പ്ലാറ്റ് ഫോമിലൂടെ മാത്രം
X

റിയാദ്: സൗദിയിൽ അടുത്ത ജനുവരി മുതൽ വാടക ഇടപാടുകൾ ഇജാർ പ്ലാറ്റ്ഫോമിലൂടെ മാത്രമാക്കി നിയന്ത്രിക്കുമെന്ന് സൗദി റിയൽ എസ്‌റ്റേറ്റ് അതോറിറ്റി .ഉത്തരവ് പ്രാബല്യത്തിൽ വരുന്ന തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഇജാർ അറിയിച്ചു. ഇടനിലക്കാരെ ഒഴിവാക്കി സാമ്പത്തിക ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണിത്.

2024 ജനുവരി മുതൽ വാടക തുക ഇജാർ പ്ലാറ്റ് ഫോം വഴി മാത്രമാക്കി നിയന്ത്രിക്കുമെന്ന് സൗദി റിയൽ എസ്‌റ്റേറ്റ് അതോറിറ്റി വാക്താവ് തയ്‌സീർ അൽ മുഫറെജ് പറഞ്ഞു. എന്നാൽ ഉത്തരവ് പ്രാബല്യത്തിലാകുന്ന തിയതിയും വിശദാംശങ്ങളും ഔദ്യോഗിക ചാനലുകൾ വഴി പ്രഖ്യാപിക്കുമെന്ന് ഇജാർ പ്ലാറ്റ് ഫോം വ്യക്തമാക്കി.

ഇജാർ പ്ലാറ്റ് ഫോമിന് പുറത്ത് യാതൊരുവിധ വാടക ഇടപാടുകളും അനുവദിക്കില്ല. ഇടനിലക്കാരുടെ ഇടപെടലുകൾ നിയന്ത്രിക്കാനും, സാമ്പത്തിക ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യം വെച്ചുള്ളതാണ് പുതിയ നീക്കം. ഇജാർ പ്ലാറ്റ് ഫോമിന് പുറത്ത് വാടക ഇടപാടുകൾ നടത്തുന്നത് നിയമലംഘനമായി കണക്കാക്കും.

ഇത്തരക്കാർക്കെതിരെ പിഴയുൾപ്പെടെയുള്ള ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കും.ഇത് വരെ 80 ലക്ഷത്തോളം വാടക കരാറുകൾ ഇജാർ പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ അറുപത്തിയാറു ലക്ഷത്തോളം പാർപ്പിട യൂണിറ്റുകളുടെ കരാറുകളും പതിമൂന്ന് ലക്ഷം വാണിജ്യ യൂണിറ്റുകളുടെ കരാറുകളുമാണ്. പ്രതിദിനം ഏകദേശം 18,000 കരാറുകളെന്ന തോതിൽ ഈ വർഷമാണ് ഏറ്റവും കൂടുതൽ വാടക കരാറുകൾ ഇജാറിൽ രജിസ്റ്റർ ചെയ്തതെന്ന് റിയൽ എസ്റ്റേറ്റ് അതോറിറ്റി വ്യക്തമാക്കി.

TAGS :

Next Story