ലഹരി മയക്കുമരുന്ന് കേസുകളില്‍ സൗദിയില്‍ പിടിയിലാകുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ചെറുപ്പക്കാരായ യുവാക്കളാണ് കൂടുതല്‍ ലഹരി വസ്തുക്കളുമായി സൗദി ആന്‍റി ഡ്രഗ്സ് വിഭാഗത്തിന്‍റെ പിടിയിലാകുന്നത്

ദമ്മാം: കിഴക്കന്‍ സൗദിയിലെ ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. പടിയിലാകുന്നവരില്‍ മലയാളികള്‍ മുന്‍പന്‍ന്തിയിലെന്ന് സാമൂഹ്യ രംഗത്തുള്ളവര്‍ പറയുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ലഹരി മയക്കുമരുന്ന് കേസുകളില്‍ പിടിയിലാകുന്ന പ്രവാസികളുടെ എണ്ണം ദിനേന വര്‍ധിക്കുന്നത് ആശങ്കക്കിടയാക്കുന്നതായി സാമൂഹ്യ രംഗത്തുള്ളവര്‍ പറഞ്ഞു. ചെറുപ്പക്കാരായ യുവാക്കളാണ് കൂടുതല്‍ ലഹരി വസ്തുക്കളുമായി സൗദി ആന്‍റി ഡ്രഗ്സ് വിഭാഗത്തിന്‍റെ പിടിയിലാകുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ചെറുപ്പക്കാരായ രണ്ട് മലയാളികള്‍ ലഹരി വസ്തുക്കളുമായി ആന്‍റി ഡ്രഗ്സ് വിഭാഗത്തിന്‍റെ പിടിയിലായത്. ദമ്മാം അല്‍കോബാര്‍ യാത്രക്കിടയിലായിരുന്നു സംഘം പിടിയിലായത്. ലഹരിക്കടിപ്പെട്ട മക്കളെയും ബന്ധുക്കളെയും നല്ല നടപ്പിനായി നാട്ടില്‍ നിന്നും പ്രവാസത്തിലേക്കെത്തിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇത്തരം നടപടികള്‍ വിപരീത ഫലങ്ങള്‍ സൃഷ്ടിക്കുന്നതായി അടുത്തിടെ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രവാസി കൂട്ടായ്മകള്‍ക്കിടയില്‍ ബോധവത്കരണവും ജാഗ്രതയും വര്‍ധിച്ചിട്ടുണ്ട്. എങ്കിലും പുതുതായി പ്രവാസത്തിലേക്കെത്തുന്നവരില്‍ റാക്കറ്റുകളുടെ കണ്ണികളിലകപ്പെടുന്നവരുടെ എണ്ണം ദിനേന വര്‍ധിക്കുകയാണ്.
Adjust Story Font
16