ഹജ്ജിന് തിരക്ക് കുറക്കാൻ സൗദി വിമാനത്താവളത്തിൽ നിയന്ത്രണം
സൗദിയിലെത്തുന്ന സന്ദർശക വിസക്കാർക്ക് റിട്ടേൺ ടിക്കറ്റ് കാണിക്കേണ്ടതുണ്ട്
സൗദി: മക്കയോട് ചേർന്നുള്ള വിമാനത്താവളങ്ങളിലേക്കും മദീന വിമാനത്താവളത്തിലേക്കും യാത്ര ചെയ്യുന്നതിന് സന്ദർശക വിസക്കാർക്ക് ഒരു മാസത്തേക്ക് വിലക്ക്. ജിദ്ദ, യാമ്പു, ത്വായിഫ്, മദീന വിമാനത്താവളങ്ങളിലേക്കാണ് ഹജജ് പ്രമാണിച്ചുള്ള വിലക്കുള്ളത്. ഇതോടെ ജൂൺ 9 മുതൽ ജൂലൈ 9 വരെ സന്ദർശക വിസക്കാർ മറ്റു വിമാനത്താവളങ്ങൾ ഉപയോഗിക്കേണ്ടി വരും. സൗദി എയർലൈൻസിന്‍റേതാണ് സർക്കുലർ.
ജിദ്ദ, മദീന, യാമ്പു, ത്വായിഫ് വിമാനത്താവളങ്ങളിലേക്ക് കുടുംബ സന്ദർശനം ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസക്കാർക്കും താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിമാനത്താവളത്തിലേക്ക് ബോർഡിങ് പാസ് അനുവദിക്കില്ല. ഇവക്ക് പകരം റിയാദ് ഉൾപ്പെടെ മറ്റു വിമാനത്താവളങ്ങൾ ഉപയോഗിക്കാം. ഹജ്ജ് പ്രമാണിച്ച് ഇവിടെയുണ്ടാകുന്ന തിരക്ക് കണക്കിലെടുത്താണ് വിലക്ക് ഏർപ്പെടുത്തിയത്. ഇത് സംബന്ധമായി സൗദി എയർലൈൻസ് അറിയിപ്പ് പുറത്തിറക്കി. ദുൽഖഅദ് 10 മുതൽ അഥവാ ജൂൺ 09 മുതൽ ദുൽഹിജ്ജ 10 വരെ അഥവാ ജൂലൈ 09 വരെയാണ് വിലക്ക്. ഈ സമയത്തിനുള്ളിൽ സൗദിയിലെത്തുന്നവർ ജൂലൈ 9ന് മുൻപ് മടങ്ങുകയാണെങ്കിൽ വന്ന എയർപോർട്ട് തന്നെ ഉപയോഗിക്കണം. നിലവിൽ ജിദ്ദയിലും മറ്റുമുള്ളവർക്ക് മടങ്ങിപ്പോകാൻ തടസ്സമുണ്ടാകില്ലെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. സൗദിയിലെത്തുന്ന സന്ദർശക വിസക്കാർക്ക് റിട്ടേൺ ടിക്കറ്റ് കാണിക്കേണ്ടതുണ്ട്. ജൂലൈ9 വരെ ഇറങ്ങുന്ന വിമാനത്താവളത്തിൽ നിന്ന് തന്നെ വേണം റിട്ടേൺ ടിക്കറ്റും കാണിക്കാൻ. ഹജ്ജിന്‍റെ ഭാഗമായി എല്ലാ വർഷവും ഉള്ളതാണ് ഈ നിയന്ത്രണം. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷത്തോളം ഇത് വേണ്ടി വന്നിരുന്നില്ല.
Restrictions at Saudi airports to ease Hajj
Adjust Story Font
16