Quantcast

റിയാദ് മലപ്പുറം ജില്ല കെ.എം.സി.സിയുടെ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

''സ്വത്വം സമന്വയം അതിജീവനം'' എന്ന പ്രമേയത്തിൽ 'ദ വോയേജ് ' എന്നപേരിലാണ് ക്യാമ്പയിൻ നടത്തുന്നത്

MediaOne Logo

Web Desk

  • Published:

    22 Jun 2024 11:40 AM GMT

Riad Malappuram District KMCC campaign logo released
X

റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി സംഘടന ശാക്തീകരണ ക്യാമ്പയിൻ ''സ്വത്വം സമന്വയം അതിജീവനം'' എന്ന പ്രമേയത്തിൽ 'ദ വോയേജ് ' ലോഗോ പ്രകാശനം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര നിർവ്വഹിക്കുന്നു

റിയാദ് : മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി ഒരു വർഷം നീണ്ടുനിൽക്കുന്ന സംഘടന ശാക്തീകരണ ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്തു. ''സ്വത്വം സമന്വയം അതിജീവനം'' എന്ന പ്രമേയത്തിൽ 'ദ വോയേജ് ' എന്നപേരിലാണ് ക്യാമ്പയിൻ നടത്തുന്നത്. ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങരയാണ് ലോഗോ പ്രകാശനം ചെയ്തത്. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെ.എം.സി.സി ചെയർമാൻ ഷാഫി മാസ്റ്റർ ചിറ്റത്തുപാറ പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു.

എഡ്യു-മീറ്റ്, ബിസിനസ് സമ്മിറ്റ്, സീതി സാഹിബ് അക്കാഡമിയ, ഫാമിലി മീറ്റ്, ബാല കേരളം, മണ്ഡലം-പഞ്ചായത്ത് - മുൻസിപ്പൽ തല ഫുട്ബാൾ ടൂർണമെന്റ്, നോർക്ക ക്യാമ്പയിൻ, ചന്ദ്രിക കാമ്പയിൻ, മാപ്പിള മഹോത്സവം, നേതൃസ്മൃതി, മണ്ഡലം, പഞ്ചായത്ത്, മുൻസിപ്പൽ സമ്മേളനങ്ങൾ, വിവിധ സെമിനാറുകൾ, ഇന്റർ സ്‌കൂൾ മത്സരങ്ങൾ തുടങ്ങി സംസ്‌കാരിക കലാ പരിപാടികളും ക്യാമ്പയിന്റെ ഭാഗമായി നടക്കും.

ചന്ദ്രിക വരിക്കാരെ ചേർക്കുന്ന ക്യാമ്പയിനിന്റെ ഉദ്ഘാടനം സുധീർ ചമ്രവട്ടവും മുഹമ്മദ് വേങ്ങരയിൽ നിന്ന് അപേക്ഷ സ്വീകരിച്ച് നോർക്ക ക്യാമ്പയിൻ ഉദ്ഘാടനം നജ്മുദ്ധീൻ മഞ്ഞളാംകുഴിയും നിർവ്വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജില്ലയിലെ കെ.എം.സി.സി പ്രവർത്തകരുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു. ജില്ല കെ.എം.സി.സി വെൽഫയർ വിംഗിന്റെ മുൻ ചെയർമാൻ റഫീഖ് മഞ്ചേരിക്കുള്ള ഉപഹാരം ജില്ല കെ.എം.സി.സി പ്രസിഡന്റ് കൈമാറി.

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സുരക്ഷ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, സെക്രട്ടറിയേറ്റ് അംഗങ്ങളായ മുഹമ്മദ് വേങ്ങര, കെ കെ കോയാമു ഹാജി, സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ട, സെക്രട്ടറിമാരായ റഫീഖ് മഞ്ചേരി, അഷ്റഫ് കൽപകഞ്ചേരി, എന്നിവർ പ്രസംഗിച്ചു.

ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു. ജില്ല കെഎംസിസി ഭാരവാഹികളായ ഷക്കീൽ തിരൂർക്കാട്, നൗഫൽ താനൂർ, അർഷദ് ബഹസ്സൻ തങ്ങൾ, അലികുട്ടി കൂട്ടായി , റഫീഖ് ചെറുമുക്ക്, റഫീഖ് ഹസ്സൻ വെട്ടത്തൂർ, സഫീർ ഖാൻ കരുവാരകുണ്ട്, ഇസ്മായിൽ ഓവുങ്ങൽ, ഷബീർ അലി പള്ളിക്കൽ, സലാം മഞ്ചേരി, യുനുസ് നാണത്ത്, നാസർ മുത്തേടം, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


TAGS :

Next Story